കുറവിലങ്ങാട് മുത്തിയമ്മയുടെ നാമധേയത്തിൽ തെലുങ്കാനയിൽ പുതിയ ദൈവാലയം

Spread the love

കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ നാ​മ​ധേ​യ​ത്തി​ൽ പുതിയൊരു ദേ​വാ​ല​യം തെ​ലു​ങ്കാ​ന​യി​ലെ നെ​ന്ന​ലി​ൽ കൂ​ദാ​ശ ​ചെ​യ്ത് വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. തെ​ലു​ങ്കാ​ന​യി​ലെ ആ​ദി​ലാ​ബാ​ദ് രൂ​പ​ത​യി​ലെ മ​ന്ന​ഗു​ഡം ഗ്രാ​മ​ത്തി​ലാ​ണ് പു​തി​യ ദേ​വാ​ല​യം നി​ർ​മ്മി​ച്ച് ആ​ശീ​ർ​വ​ദി​ച്ച​ത്. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ, മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, ആ​ദി​ലാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പ്രി​ൻ​സ് ആ​ന്‍റ​ണി പാ​ണേ​ങ്ങാ​ട​ൻ, മാ​ർ ജോ​സ​ഫ് കു​ന്ന​ത്ത് എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു ദേ​വാ​ല​യകൂ​ദാ​ശ​യും തി​രു​ക്ക​ർ​മ്മ​ങ്ങ​ളും .

പാ​ലാ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​യി​ക്കു​ന്ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ റ​വ.​ഡോ. ജോ​ർ​ജ് കാ​രാം​വേ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ. ​ഐ​സ​ക് കു​റി​ച്ചി​യേ​ൽ, ഫാ. ​ആ​ന്‍റ​ണി ജോ​ർ​ജ് വാ​ഴ​യി​ൽ, ഫാ. ​ജോ​സ​ഫ് പ​ര്യാ​ത്ത് എ​ന്നീ വൈ​ദി​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ലാ​ണ് ദേ​വാ​ല​യ നി​ർ​മ്മാ​ണം ന​ട​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പം 20 സ​ന്യാ​സി​നി​മാ​രും 2 ബ്ര​ദേ​ഴ്സും ഈ ​മി​ഷ​നി​ൽ സേ​വ​നം ചെ​യ്യു​ന്നു​ണ്ട്. 30 ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളാ​ണ് പു​തി​യ മ​ന്ന​ഗു​ഡം ഗ്രാ​മ​ത്തി​ലു​ള്ള​ത്.