പന്തക്കുസ്ത തിരുനാളിന്റെ പുണ്യവുമായി മുത്തിയമ്മയുടെ സവിധത്തിലെത്തി അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ഇന്ന് നൂറുകണക്കിന് കുരുന്നുകൾ കുറവിലങ്ങാട് പള്ളിയിൽ എത്തും.
രാവിലെ 8.45ന്റെ വിശുദ്ധ കുർബാനയെ തുടർന്ന് ആദ്യാക്ഷരം കുറിക്കുന്ന കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥന നടത്തും. ആർച്ച് പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ പ്രാർത്ഥനയ്ക്കു കാർമികത്വം വഹിക്കും. . കുരുന്നുകൾക്ക് പ്രത്യേക ഉപഹാരങ്ങളും നൽകും. മാതാവിനെ വിശുദ്ധ അന്നാമ്മ പഠിപ്പിക്കുന്ന തിരുസ്വരൂപത്തിനു മുന്നിലെ പ്രാർത്ഥനയോടെ വിദ്യാരംഭം ആരംഭിക്കുന്നത് കുറവിലങ്ങാടിന്റെ പാരമ്പര്യമാണ്. തുടർന്ന് യോഗശാലയിലൊരുക്കിയിട്ടുള്ള പ്രത്യേക വേദിയിൽ എഴുത്തിനിരുത്ത് നടക്കും.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സീനീയർ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി.വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, സെപ്ഷ്യൽ കണ്ഫെസർ ഫാ. ജോർജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ എന്നിവർ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കും.