ഭൂരഹിത / ഭവന രഹിതരായ എട്ട് കുടുംബങ്ങൾക്കായുള്ള ഭവനനിർമ്മാണം ധൃതഗതിയിൽ പുരോഗമിക്കുന്നു. കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം അര്ക്കദിയാക്കോന് തീര്‍ഥാടന ദേവാലയം ആതിഥ്യമരുളുന്ന നസ്രാണി മഹാസംഗമത്തിന്റെ സ്മാരകമായിട്ടാണ് ഭൂരഹിതർക്ക് വീടുകൾ നിർമ്മിച്ചുനൽകുന്നത്. അഷ്ടഭവനങ്ങളുടെ ശിലാസ്ഥാപനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മെയ് 17 ന് നിർവഹിച്ചിരുന്നു. ഇടവകാംഗമായ ജോസഫ് പുതിയിടം ദാനമായി നല്കിയ സ്ഥലത്താണ് വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്.
ഫൗണ്ടേഷൻ പണികൾ പൂർത്തീകരിച്ചതിനെത്തുടർന്ന് വീടുകളുടെ കട്ടിളവെപ്പ് നടത്തി. ഭവനനിര്‍മ്മാണ പദ്ധതിയുടെയും നസ്രാണി മഹാസംഗമത്തിന്റെയും ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ് കുറ്റിക്കാട്ട് കട്ടിളവെപ്പ് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. .
മഹാസംഗമം കൺവീനർ റ്റി.റ്റിമൈക്കിൾ, യൂണിറ്റ് പ്രസിഡന്റുമാരായ സിബി ഓലിക്കൽ, ബിജു കോയിക്കൽ, ഷാജി പുതിയിടം, ബീനാ റോയി പുത്തൻ കണ്ടത്തിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.