ദേ​ശ​ത്തി​രു​നാ​ളു​ക​ളും പ​ത്താം​തീ​യ​തി തി​രു​നാ​ളും ജനുവരി 13 ഞായർ മു​ത​ൽ 20 ഞായർ വ​രെ

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ ജനുവരി 13 ഞായർ മു​ത​ൽ 20 ഞായർ വ​രെ ദേ​ശ​ത്തി​രു​നാ​ളു​ക​ളും പ​ത്താം​തീ​യ​തി തി​രു​നാ​ളും ആ​ച​രി​ക്കും.

13 ഞായർ 6.45 ​ന് ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന.
8.45നു മാണ്ഡ്യ രൂപതാധ്യക്ഷന് മാർ ആന്റണി കരിയിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും. നസ്രാണി മഹാസംഗമത്തിന്റെ ലോഗോപ്രകാശനം അദ്ദേഹം നിർവഹിക്കും.
2.30ന് നസ്രാണി മഹാസംഗമത്തിന്റെ രജിസ്‌ട്രേഷൻ ഉദ്ഘാടനം കാ​​​​​​ന​​​​​​ഡ​​​​​​യി​​​​​​ലെ മി​​​​​​സി​​​​​​സാ​​​​​​ഗാ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോ​​​​​​സ് കല്ലുവേലിൽ നിർവഹിക്കും. തുടർന്ന് കുടുംബകൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനം.
4.30ന് മാർ ജോസ് കല്ലുവേലിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും
14 തിങ്കൾ ​സാ​ന്തോം സോ​ൺ,
15 ചൊവ്വാ ​വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ സോ​ൺ,
16 ബുധൻ ​വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ സോ​ൺ,
17 വ്യാഴം ​സെ​ന്റ് ജോ​സ​ഫ് സോ​ണ് എ​ന്നി​ങ്ങ​നെ​യാ​ണ് ദേ​ശ​ത്തി​രു​നാ​ളു​ക​ൾ.
18 വെള്ളി ​ഇ​ട​വ​ക​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ളി​ലും നി​ന്ന് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം.
ദേ​ശ​ത്തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 5.30നും 6.30​നും വി​ശു​ദ്ധ കു​ർ​ബാ​ന. 7.20ന് ​ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് ക​ഴു​ന്ന് വെ​ഞ്ച​രി​ച്ച് ന​ൽ​കും.
വൈ​കു​ന്നേ​രം 7.30ന് ​ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ ചെ​റി​യ പ​ള്ളി​യി​ൽ എ​ത്തി​ച്ചേരും.

ജനുവരി 19 ശനിയും 20 ഞായറും തീ​യ​തി​ക​ളി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്റെ പ​ത്താം​തീ​യ​തി തി​രു​നാ​ൾ ആ​ഘോ​ഷി​ക്കും.

19 ശനി 5.30 ​നും 7.00 ​നും 8.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന. 8.30 ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ.
5.00 ​ന് തി​രു​നാ​ൾ റാ​സ. 7.00 ന് പ്ര​ദ​ക്ഷി​ണം.

20 ഞായർ 5.30, 7.00, 8.45, 11.00 – ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈകുന്നേരം 4.30 ന് ​റ​വ.​ഡോ. ഡൊ​മി​നി​ക് വെ​ച്ചൂ​ർ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. 6.00​ന് പ്ര​ദ​ക്ഷി​ണം.
🙏🙏🙏🙏🙏
തി​രു​നാ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സീ​നി​യ​ർ സഹവി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ (ജ​ന​റ​ൽ ക​ണ്​വീ​ന​ർ), സഹവി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പ​ള്ളി​ൽ, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, സ്പെ​ഷ്യ​ൽ ക​ണ്​ഫെ​സ​ർ ഫാ. ​ജോ​ർ​ജ് നി​ര​വ​ത്ത്, ദേ​വ​മാ​താ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ, ഇ​ട​വ​ക പ്ര​മോ​ഷ​ൻ കൗ​ണ്​സി​ൽ ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജോ​യി ജേ​ക്ക​ബ്, കു​ടും​ബ​കൂ​ട്ടാ​യ്മാ ജ​ന​റ​ൽ ലീ​ഡ​ർ ബി​ജു താ​ന്നി​യ്ക്ക​ത​റ​പ്പി​ൽ, സോ​ണ്ലീ​ഡ​ർ​മാ​രാ​യ ഷൈ​ജു പാ​വു​ത്തി​യേ​ൽ, ജി​യോ സി​റി​യ​ക് ക​രി​കു​ളം, ഇ​മ്മാ​നു​വ​ൽ നി​ധീ​രി, സു​നി​ൽ ഒ​ഴു​ക്ക​നാ​ക്കു​ഴി, പ​ള്ളി​യോ​ഗം സെ​ക്ര​ട്ട​റി ബെ​ന്നി കോ​ച്ചേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു.
💒💒💒⛪️⛪️⛪️
പ​ത്താ​തീ​യ​തി തി​രു​നാ​ളി​നെ​ത്തു​ട​ർ​ന്ന് പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ൽ സ​ഭൈ​ക്യ​വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​കും. 26ന് ​അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ശ്രാ​ദ്ധം.
സ​ഭൈ​ക്യ​വാ​ര​ത്തി​ൽ 4.30 ന് ​വി​വി​ധ കു​ടും​ബ​കൂ​ട്ടാ​യ്മ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​പ​മാ​ല, 5.00 ​ന് വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് വി​വി​ധ സ​ഭ​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ധൂ​പ​പ്രാ​ർ​ഥ​ന.