ചരിത്രപഠനവുമായി ബന്ധപ്പെട്ട് കുറവിലങ്ങാട്ട് ഭൂഗർഭ പര്യവേക്ഷണം നടത്തണമെന്ന് പ്രമുഖ ചരിത്രകാരനായ കൂനമ്മാക്കൽ തോമ്മാക്കത്തനാർ പറഞ്ഞു. കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളി എകെസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രഭാഷണ പരമ്പരയിൽ പ്രസംഗിക്കുകയായിരുന്നു ആദ്ദേഹം. മാതാവിന്റെ പ്രത്യക്ഷീകരണത്തിലൂടെ കുറവിലങ്ങാടിന് ചരിത്രത്തിൽ അതുല്യസ്ഥാനമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാഷണ പരമ്പര ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. നിധീഷ് മാത്യു അധ്യക്ഷത വഹിച്ചു. ചരിത്രഗവേഷകൻ ഫാ. രാജീവ് തെന്നാട്ടിൽ, ഇമ്മാനുവൽ നിധീരി, ആൻസമ്മ സാബു, റെജി പടിഞ്ഞാറേട്ട് എന്നിവർ പ്രസംഗിച്ചു.യൗനാകുഴി എന്ന പ്രദേശം സന്ദർശിച്ച് സംഘം ചരിത്രപഠനവും നടത്തി.