കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ഇടവകയിലെ കൂടുംബകൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനം ഇന്ന് 2.30 ന് മാർത്തോമ നസ്രാണിഭവനിലെ മുത്തിയമ്മ ഹാളിൽ വികാരി റവ.ഡോ. ജോസഫ് തടത്തിലിന്റെ അധ്യക്ഷതയിൽ നടക്കും. 2017–19 വർഷത്തെ ഭാരവാഹികളുടെ ആദ്യ സമ്പൂർണ്ണ സമ്മേളനമായിരിക്കും ഇത്. ഇടവകയിലെ നാലുസോണുകളിലായി 3,054 കുടുംബങ്ങളുടെ 81 കുടുംബകൂട്ടായ്മകളിൽ നിന്നുള്ള 567 ഭാരവാഹികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഭാരവാഹികൾക്കൊപ്പം കൂട്ടായ്മ സമ്മേളനങ്ങളുടെ ചുമതലയുള്ള സന്യാസിനിമാരും പള്ളിയോഗ പ്രതിനിധി അംഗങ്ങളും സംഗമത്തിൽ പങ്കെടുക്കും.
സമ്മേളനം ഗ്രേറ്റ് ബിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും.
ഏഴ് പേർ വീതം ഓരോ കൂട്ടായ്മയിലും ഭാരവാഹികളായി സേവനം ചെയ്യുന്നു. എല്ലാ മാസാവസാന ഞായറാഴ്ചകളിലുമാണ് കൂട്ടായ്മ ഭാരവാഹികളുടെ ഇടവകതലത്തിലുള്ള സാധാരണ സമ്മേളനം ചേരുന്നത്. സഹവികാരിമാരായ ഫാ. ജോർജ് എട്ടുപറയിൽ, ഫാ. പോൾ പാറപ്ലാക്കൽ, ഫാ. മാത്യു വെങ്ങാലൂർ, ഫാ. ജോസഫ് കുന്നയ്ക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ സോൺതലത്തിലുള്ള ചർച്ചയും പ്രവർത്തനങ്ങളുടെ വിലയിരുത്തലും സമ്മേളനങ്ങളുടെ ഭാഗമായി നടക്കാറുണ്ട്.