ഇ​ട​വ​ക​ദി​നാ​ച​ര​ണം ചരിത്രസംഭവമാക്കുവാൻ ഒ​രു​ക്ക​ങ്ങ​ൾ സ​ജീവമായി

Spread the love

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക​ദി​നാ​ച​ര​ണം ചരിത്രസംഭവമാക്കുവാൻ ഒ​രു​ക്ക​ങ്ങ​ൾ സ​ജീവമായി.. രാ​ജ്യ​ത്തെ​ത്ത​ന്നെ ഏ​റ്റ​വും വ​ലി​യ ഇ​ട​വ​ക​യായ കുറവിലങ്ങാട് ഇടവക, വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളോ​ടെ​യാ​ണ് ഇ​ട​വ​ക ദി​നാ​ഘോ​ഷം ന​ട​ത്തു​ന്ന​ത്. 3100ളം കു​ടും​ബ​ങ്ങ​ളു​ള്ള ഇ​ട​വ​ക​യു​ടെ ദി​നാ​ച​ര​ണം വ​ലി​യ ആ​ത്മീ​യ​ ആ​ഘോ​ഷ​മാ​ക്കാ​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ട​വ​ക​യി​ലെ 81 കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളു​ടെ വാ​ർ​ഷി​ക​വും സോ​ണ്‍​ത​ല വാ​ർ​ഷി​ക​വും പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് ഇ​ട​വ​ക​യി​ലെ വി​ശ്വാ​സ സ​മൂ​ഹം ഒ​ന്നാ​കെ സം​ഗ​മി​ക്കു​ന്ന​ത്. സോ​ണ്‍ ഡ​യ​റ​ക്ട​ർ​മാ​രാ​യ സ​ഹ​വി​കാ​രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ഴു​വ​ൻ ഭവനങ്ങളും സ​ന്ദ​ർ​ശി​ച്ച് ഭവന വെ​ഞ്ച​രി​പ്പ് ന​ട​ത്തിയിരുന്നു.

മേ​യ് 7​നു ഞായറാഴ്ചയാണ് ഇ​ട​വ​ക ദി​നാ​ച​ര​ണം. ദി​നാ​ച​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലും ഇ​ട​വ​ക​യി​ലെ മു​ഴു​വ​ൻ ഭവനങ്ങളിലും 30ന് ഞായറാഴ്ച ​പേ​പ്പ​ൽ പ​താ​ക ഉ​യ​ർ​ത്തും. ഏ​ഴി​ന് മു​ഴു​വ​ൻ ഇ​ട​വ​കാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന ജ​പ​മാ​ല​റാ​ലി ദേ​വാ​ല​യ​ത്തി​ലേ​ക്ക് ന​ട​ക്കും. സ​മൂ​ഹ​ബ​ലി, സ​മ്മേ​ള​നം, സ്നേ​ഹ​വി​രു​ന്ന്, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഇ​ട​വ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.
പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​ന്ദേ​ശം ന​ൽ​കും. വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ​പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ, പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ച് ആ​രം​ഭി​ച്ച ക​മ്മി​റ്റി​ക​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.