Spread the love

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പി​ന്‍റെ ആ​റാം​ദി​ന​മാ​യ ഇ​ന്ന് കു​ടും​ബ​കൂ​ട്ടാ​യ്മ ദി​ന​മാ​യി ആ​ച​രി​ക്കും. ഇ​ട​വ​ക​യി​ലെ 81 കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ ഭാ​ര​വാ​ഹി​ക​ളെ മു​ത്തി​യ​മ്മ​യ്ക്ക് സ​മ​ർ​പ്പി​ച്ച് പ്രാ​ർ​ത്ഥിക്കും. ഇ​ന്ന് അ​ഞ്ചി​ന് ത​ല​യോ​ല​പ​റമ്പ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ പു​തു​വ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 6.30 ന് ​നൊ​വേ​ന​യും ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണ​വും.

എ​ട്ടു​നോ​മ്പി​ന്‍റെ അ​ഞ്ചാം​ദി​നമായിരുന്നു ഇന്നലെ, മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ൽ സ​മ​ർ​പ്പി​ച്ച​ത് ആ​യി​ര​ത്തി​ലേ​റെ വാ​ഹ​ന​ങ്ങ​ൾ. അ​പ​ക​ട​ര​ഹി​തയാ​ത്ര ഉ​റ​പ്പാ​ക്കാ​നാ​യി മു​ത്തി​യ​മ്മ​യു​ടെ സ​ന്നി​ധി​യി​ൽ വാ​ഹ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച് പ്രാ​ർ​ത്ഥിക്കാൻ ഒ​ട്ടേ​റെ​പ്പേ​രെ​ത്തി. ദേ​വ​മാ​താ കോ​ള​ജ് മൈ​താ​നം നി​റ​ഞ്ഞു​ക​വി​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ പാ​രീ​ഷ്ഹാ​ളി​ന് സ​മീ​പ​ത്തു​ള്ള പാ​ർ​ക്കിം​ഗ് മൈ​താ​ന​വും പ​ള്ളി​മേ​ട​യു​ടെ സ​മീ​പ​ത്തെ മൈ​താ​ന​ങ്ങ​ളും നി​റ​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ ആ​ശീ​ർ​വാ​ദ​ത്തി​നാ​യി കാ​ത്തു​കി​ട​ന്നു. ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സീ​നി​യ​ർ സ​ഹ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ, ഫാ. ​ജോ​സ​ഫ് കു​ന്ന​യ്ക്കാ​ട്ട്, ഫാ. ​മാ​ത്യു പി​ണ​ക്കാ​ട്ട്, ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ർ എ​ന്നി​വ​ർ വാ​ഹ​ന​ങ്ങ​ൾ ആ​ശീ​ർ​വ​ദി​ച്ചു.

എ​ട്ടു​നോ​മ്പി​ന്‍റെ അ​ഞ്ചാം​ദി​നമായിരുന്ന ഇന്നലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച താ​മ​ര​ശേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ റെ​മി​ജി​യോസ് ഇഞ്ചനാനിയിൽ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ മാ​തൃ​ഭ​ക്തി​യു​ടെ പ്ര​ചാ​ര​ക​രാ​കാ​ൻ സന്ദേശം നൽകി. മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന സീ​നി​യ​ർ സ​ഹ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സ​ഹ​വി​കാ​രി ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

എ​ട്ടു​നോ​മ്പി​ന്‍റെ ഏഴാംദിനമായ നാളെ സ​മ​ർ​പ്പ​ണ​ദി​ന​മാ​യി ഭ​ക്ത​ജ​ന​ങ്ങ​ളെ​യൊ​ന്നാ​കെ മു​ത്തി​യ​മ്മ​യു​ടെ സ​ന്നി​ധി​യി​ൽ സ​മ​ർ​പ്പി​ച്ച് പ്രാ​ർ​ത്ഥിക്കും. 5.00 ന് അ​തി​ര​മ്പു​ഴ ഫൊ​റോ​ന വി​കാ​രി ഫാ. ​സി​റി​യ​ക് കോ​ട്ട​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.

സ​മാ​പ​ന​ദി​ന​മാ​യ എ​ട്ടി​ന് 9.30ന് ​ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 11.00 ന് ​മേ​രി​നാ​മ​ധാ​രി സം​ഗ​മം. 11.30 ന് ​ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം. 12.30 ന് നോമ്പുവീടൽ സ്നേഹവിരുന്ന്.