ഇന്നലെ ഉച്ചയ്ക്ക് വിശുദ്ധ കുർബാനയെത്തുടർന്ന് കുറവിലങ്ങാടിനു ഭക്തിയുടെ രാപകലുകൾ സമ്മാനിക്കുന്ന മൂന്നുനോമ്പ് തിരുനാളിന് കൊടിയേറി.
ഇന്നു രാവിലെ
5.00ന് തിരുസ്വരൂപ പ്രതിഷ്ഠ, 5.30-ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം – ഫാ. മാത്യു വെങ്ങാലൂര്‍,
7.00 – ആഘോഷമായ വിശുദ്ധ കുര്‍ബാന -ഫാ. ജോസഫ് കുന്നയ്ക്കാട്ട്
8.20 -ദേവാലയ നവീകരണസ്മാരക തപാല്‍ കവര്‍ പ്രകാശനം
8.30-വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠ, ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം
8.45 അഖണ്ഡജപമാല (ചെറിയ പള്ളിയില്‍)
10.30- ആഘോഷമായ വിശുദ്ധ കുര്‍ബാന – ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ
3.00 – ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം- കുറവിലങ്ങാട് ഇടവകയിലെ നവവൈദികര്‍
4.30- സായാഹ്ന നമസ്കാരം
5.00- ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം – മാര്‍ ജേക്കബ് മുരിക്കന്‍,
8.00- ജൂബിലി കപ്പേളയില്‍ പ്രദക്ഷിണസംഗമം
8.45- ലദീഞ്ഞ്
9.15 ചെണ്ടമേളം.
മൂന്നുനോമ്പ് തിരുനാളിന്റെ ആദ്യദിനമായ ഇന്ന് കുറവിലങ്ങാട് പള്ളിയിൽ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങാൻ സൗകര്യം ഉണ്ട്. ഈശോമിശിഹാ മരണം വരിച്ച വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി ഇന്ന് രാവിലെ 8.30ന് വലിയ പള്ളിയില്‍ പ്രതിഷ്ഠിക്കും. പള്ളിമേടയിലെ പൂട്ടുമുറിയില് അതി പൂജ്യമായി പ്രതിഷ്ഠിച്ചിട്ടുള്ള കുരിശിന്റെ തിരുശേഷിപ്പ് വാദ്യമേളങ്ങളോടെ ദേവാലയത്തിനുള്ളിൽ പ്രതിഷ്ഠിക്കുന്നത്.
ഇനി മുതല്‍ ദേവാലയത്തിലെ വടക്കുവശത്തുള്ള സൈഡ് അള്‍ത്താരയിലെ പ്രത്യേക പേടകത്തിലാണ് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിക്കുക