​​തപാ​​ൽ​​വ​​കു​​പ്പ് പ്ര​​ത്യേ​​ക ത​​പാ​​ൽ​​ക​​വ​​ർ പു​​റ​​ത്തി​​റ​​ക്കി

Spread the love

കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീ​​ർ​​ത്ഥാട​​ന ദേ​​വാ​​ല​​യ ന​​വീ​​ക​​ര​​ണ​​സ്മാ​​ര​​ക​​മാ​​യി ​​പാ​​ൽ​​വ​​കു​​പ്പ് പ്ര​​ത്യേ​​ക ത​​പാ​​ൽ​​ക​​വ​​ർ പു​​റ​​ത്തി​​റ​​ക്കി. ക​​വ​​റി​​ന്‍റെ പ്ര​​കാ​​ശ​​നം കൊ​​ച്ചി റീ​​ജ​​ണ്‍ പോ​​സ്റ്റ്മാ​​സ്റ്റ​​ർ ജ​​ന​​റ​​ൽ സു​​മ​​തി ര​​വി​​ച​​ന്ദ്ര​​ൻ നിർവഹിച്ചു. ആ​​ദ്യ കോ​​പ്പി ജോ​​സ് കെ. ​​മാ​​ണി എം​​പി ഏ​​റ്റു​​വാ​​ങ്ങി.

സ്പെ​​ഷൽ ക​​വ​​റി​​നൊ​​പ്പം മൈ ​​സ്റ്റാ​​മ്പ് പ​​ദ്ധ​​തി​​യി​​ൽ പു​​റ​​ത്തി​​റ​​ക്കി​​യ സ്റ്റാ​​മ്പ് കോ​​ട്ട​​യം പോ​​സ്റ്റ​​ൽ സീ​​നി​​യ​​ർ സൂ​​പ്ര​​ണ്ട് അ​​ല​​ക്സി​​യ​​ൻ ജോ​​ർ​​ജ് പ്ര​​കാ​​ശ​​നം ചെ​​യ്തു. മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ആ​​ദ്യ കോ​​പ്പി ഏ​​റ്റു​​വാ​​ങ്ങി.

കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ള്ളി​​യു​​ടെ ചി​​ത്ര​​വും മു​​ത്തി​​യ​​മ്മ​​യു​​ടെ ചി​​ത്ര​​വും ഉ​​ൾ​​ക്കൊ​​ള്ളി​​ച്ചു​​ള്ള ബ​​ഹു​​വ​​ർ​​ണ ചി​​ത്രം ക​​വ​​റി​​ൽ ഉ​​ൾ​​കൊ​​ള്ളി​​ച്ചി​​ട്ടു​​ണ്ട്. പ​​ള്ളി​​യു​​ടെ ച​​രി​​ത്ര​​വും പ്രാ​​ധാ​​ന്യ​​വും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന വി​​ശ​​ദീ​​ക​​ര​​ണം ക​​വ​​റി​​ന്‍റെ മ​​റു​​വ​​ശ​​ത്ത് ഹി​​ന്ദി​​യി​​ലും ഇം​​ഗ്ലീ​​ഷി​​ലും​​ ഹി​​ന്ദി​​യി​​ലുമാ​​യി രേഖപ്പെടുത്തിയിട്ടുണ്ട്.

മാ​​താ​​വ് കു​​റ​​വി​​ല​​ങ്ങാ​​ട്ട് പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട് പ​​ള്ളി​​സ്ഥാ​​പി​​ക്കു​​ന്ന​​തി​​നു നി​​ർ​​ദേ​​ശി​​ക്കു​​ന്ന രം​​ഗ​​മാ​​ണ് മൈ ​​സ്റ്റാ​​മ്പ് പ​​ദ്ധ​​തി​​യി​​ലു​​ള്ള സ്റ്റാ​​മ്പി​​ന്‍റെ വി​​ഷ​​യം. സ്പെ​​ഷ​​ൽ ക​​വ​​റി​​ലെ സ്റ്റാമ്പ് പ​​ള്ളി​​യു​​ടെ ഔ​​ദ്യോ​​ഗി​​ക​​മു​​ദ്ര ഉ​​പ​​യോ​​ഗി​​ച്ച് കാ​​ൻ​​സ​​ൽ ചെ​​യ്യാ​​ൻ അ​​വ​​സ​​രം ഉണ്ട്.

പ​​ള്ളി​​മു​​റ്റ​​ത്ത് ഇ​​ന്നും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പ്ര​​ത്യേ​​ക കൗ​​ണ്ട​​റി​​ൽ​​നി​​ന്ന് ത​​പാ​​ൽ ക​​വ​​ർ ല​​ഭി​​ക്കും. കു​​രി​​ശി​​ൻ​​തൊ​​ട്ടി​​യി​​ലു​​ള്ള പ്ര​​ത്യേ​​ക ത​​പാ​​ൽ കൗ​​ണ്ട​​റി​​ൽ സ്പെഷ​​ൽ ക​​വ​​ർ ല​​ഭ്യ​​മാ​​ണ്. നാ​​ളെ ക​​വ​​ർ വാ​​ങ്ങു​​ന്ന​​വ​​ർ​​ക്ക് പ​​ള്ളി​​യു​​ടെ ഔ​​ദ്യോ​​ഗി​​ക മു​​ദ്ര ഉ​​പ​​യോ​​ഗി​​ച്ച് സ്റ്റാ​​മ്പ് കാ​​ൻ​​സ​​ൽ ചെ​​യ്ത് സൂ​​ക്ഷി​​ക്കു​​ന്ന​​തി​​നോ മ​​റ്റു​​ള്ള​​വ​​ർ​​ക്ക് അ​​യ​​യ്ക്കു​​ന്ന​​തി​​നോ അ​​വ​​സ​​ര​​മു​​ണ്ടാ​​യി​​രി​​ക്കും.