മൂന്നാമത് കു​റ​വി​ല​ങ്ങാ​ട് അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

Spread the love

കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയം എട്ടുനോമ്പാചരണത്തിന് ഒരുക്കമായി നടത്തുന്ന, ആയിരങ്ങളിലേക്ക് വ​ച​നം സമ്മാനിക്കുന്ന, അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന മൂന്നാമത് കു​റ​വി​ല​ങ്ങാ​ട് അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​നുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

സാ​യാ​ഹ്ന​ങ്ങ​ളെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി വ​ച​നം പെ​യ്തി​റ​ങ്ങു​ന്ന അ​ഞ്ചു ദി​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ എട്ടുനോ​മ്പി​ന്‍റെ വി​ശു​ദ്ധി​കൂ​ടി​ എ​ത്തു​ന്ന​തോ​ടെ 13 ദിവസം കുറവിലങ്ങാട് ആ​ത്മീ​യ​ത​യു​ടെ വ​ലി​യ ആ​ഘോ​ഷ​ത്തിലാ​കും. വി​ശു​ദ്ധ കു​ർ​ബാ​ന​യും വ​ച​ന​വ്യാ​ഖ്യാ​ന​വും ആ​രാ​ധ​ന​യും സ​മ്മേ​ളി​ക്കു​ന്ന അ​ഞ്ച് മ​ണി​ക്കൂ​റു​ക​ളാ​കും ഓ​രോ ദി​ന​വും ഉ​ണ്ടാ​വു​ക.

ആഗസ്റ്റ് 25 മുതൽ 29 വരെയാണ് കൺവെൻഷൻ. എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 4.00 ​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് കൺവഷന് തുടക്കം. 9.00 ​ന് സ​മാ​പി​ക്കും. എ​ല്ലാ​ദി​ന​വും ഫാ. ​സേ​വ്യ​ർ​ ഖാ​ൻ വ​ട്ടാ​യി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഒ​​​​രേ​​​​സ​​​​മ​​​​യം പ​​​​തി​​​​നാ​​​​യി​​​​രം പേ​​​​ർ​​​​ക്കി​​​​രു​​​​ന്ന് വ​​​​ച​​​​ന​​​​ശ്ര​​​​വ​​​​ണം ന​​​​ട​​​​ത്താ​​​​വു​​​​ന്ന പടുകൂ​​​​റ്റ​​​​ൻ പ​​​​ന്ത​​​​ലാ​​​​ണു ദേ​​​​വ​​​​മാ​​​​താ കോ​​​​ള​​​​ജ് മൈതാനത്ത് വചനവിരുന്നിന് ഒരുക്കുന്നത്. അ​​​​ര​​​​ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ്ണ​​​ത്തിൽ പ്ര​​​​ധാ​​​​ന പ​​​​ന്തൽ ഉയരും. ഒപ്പം പാ​​​​രി​​​​ഷ് ഹാ​​​​ൾ, പ​​​​ള്ളി, പ​​​​ള്ളി​​​​യ​​​​ങ്ക​​​​ണം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലി​​​​രു​​​​ന്നു വ​​​​ച​​​​നം ശ്ര​​​വി​​​ക്കാം. എ​​​​ൽ​​​​ഇ​​​​ഡി സ്ക്രീ​​​​നു​​​​ക​​​​ൾ വി​​​​വി​​​​ധ​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി സ്ഥാ​​​​പി​​​ക്കും.

കൺവെൻഷൻ ഒരുക്കങ്ങൾക്കായി 20 കമ്മിറ്റികൾ രൂപീകരിച്ച് 400 ൽ അധികം വരുന്ന വോളണ്ടിയർമാർ പ്രവർത്തനങ്ങൾ ആരംഭിച്ചു. വോളണ്ടിയർ സംഗമം നടത്തി. സംഗമം ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ ഉദ്ഘാടനം ചെയ്തു. സീ​നി​യ​ർ സഹ.​ വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹ.​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ത്യു വെ​ണ്ണാ​യി​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, സെ​പ്ഷ​ൽ ക​ണ്‍​ഫെ​സ​ർ ഫാ. ​ജോ​ർ​ജ് നി​ര​വ​ത്ത്, വിവിധ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.