ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന ദുരിതമനുഭവിക്കുന്നവർക്കായി നാലായിരത്തോളം ഭക്ഷണപ്പൊതികൾ

Spread the love

വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന ദുരിതമനുഭവിക്കുന്നവർക്കായി നാലായിരത്തോളം ഭക്ഷണപ്പൊതികൾ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ ദേവാലയത്തിൽ നിന്നും തിരുവല്ലയിലും തലയോലപ്പറമ്പിലുമായി വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഇന്നത്തെ ദിവസം എത്തിച്ചുകൊടുത്തു.

ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന ആളുകൾക്ക് ഭക്ഷണം നൽകുന്നതിന് നാളെ (19-8-2018, ഞായർ) സൺഡേസ്‌കൂൾ കുട്ടികളുടെ ഊഴമാണ്. നാളെ രാവിലെ 10 മണിക്കും 11 മണിക്കും ഇടയിൽ 3000ത്തോളം ഭക്ഷണപ്പൊതികൾ സംഭരിക്കേണ്ടതുണ്ട്. അതുകൊണ്ട് സൺഡേ സ്‌കൂൾ കുട്ടികൾ / രക്ഷാകർത്താക്കൾ ഉത്സാഹപൂർവ്വം കഷ്ടതയനുഭവിക്കുന്നവർക്കായി മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ ഭക്ഷണപ്പൊതികൾ (പൊതിച്ചോറ് / കൂടുതൽ ഉചിതം ബ്രെഡ് പായ്ക്കറ്റ് or ബിസ്കറ്റ്) എത്തിച്ചുകൊടുക്കണം. വൈദിക മന്ദിരത്തിനു പിന്നിലായി പുതിയതായി പണി കഴിപ്പിച്ചിരിക്കുന്ന സംഭരണശാലയിലാണ് എത്തിക്കേണ്ടത്.

മഴക്കെടുതി ക്ലേശങ്ങൾ തുടരുന്നതിനാൽ നാളെ കുട്ടികൾക്ക് സൺഡേ സ്കൂൾ ക്ലാസുകൾ 8.45 ന് ഇല്ല. പകരം 10.15 ന് പള്ളിയിലേക്ക്‌ നേരിട്ട് ചെന്നാൽ മതി. 11 മണിക്ക് കുട്ടികൾക്കുള്ള പരി.കുർബാനയിലും ദുരിതബാധിതർക്കായുള്ള പ്രത്യേക പ്രാർത്ഥനയിലും എല്ലാവരും പങ്കടുക്കേണ്ടതാണ്.