പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കായ ജനങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പുകൾക്കായി കുറവിലങ്ങാട്ട് സൗകര്യമൊരുക്കുന്നു. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിന്റെ കീഴിലുള്ള ദേവമാതാ കോളേജും 5 സ്കൂളുകളും പാരീഷ് ഹാളിന്റെ ഇരുനിലകളും ദേവാലയവും ദുരിതാശ്വാസ ക്യാമ്പുകൾക്കായി വിട്ടു കൊടുക്കുവാൻ തീരുമാനം എടുത്തിരിക്കുന്നു.
കോട്ടയം ജില്ലയിൽ പ്രളയത്തിന്റെ ദുരിതങ്ങൾ ബാധിക്കാത്ത പ്രദേശമാണ് കുറവിലങ്ങാട്. പ്രളയ ബാധിതരായി കഴിയുന്നവർക്ക് താമസം, ഭക്ഷണം, വസ്ത്രം, മെഡിക്കൽ സേവനങ്ങൾ തുടങ്ങിയവ പഞ്ചായത്തിന്റേയും ഇടവകസമൂഹത്തിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടേയും ആഭിമുഖ്യത്തിലാണ് ക്രമീകരിക്കുന്നത് .
കൂടുതൽ വിവരങ്ങൾക്ക് ദേവാലയ ഓഫീസുമായോ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യനുമായോ ബന്ധപ്പെടാവുന്നതാണ്.
പള്ളി ഓഫീസ്: 04822 230224
പി സി കുര്യൻ : 9447309391