. സംസ്കാര ശുശ്രൂഷകൾ നാളെ (4 – 8 – 2018, ശനി) ഉച്ചകഴിഞ്ഞ് 1.15 ന് സഹോദരൻ എം.എം ആന്റണിയുടെ വസതിയിൽ പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന്റെ കാർമികത്വത്തിൽ ആരംഭിക്കും. തുടർന്ന് 2.15 ന് സംസ്കാരം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയത്തിലെ പുനഃരുത്ഥാനപൂന്തോട്ടത്തിൽ.
സഹോദരങ്ങൾ : പരേതനായ എം.എം മാത്യു, പരേതനായ എം.എം. തോമസ്, പരേതനായ എം.എം. ജോർജ്, എം.എം. ഐസക്ക്, എം.എം.ആന്റണി
29-7-1937 ൽ ജനനം. പാലാ ഗുഡ്ഷെപ്പേർഡ് മൈനർ സെമിനാരി, മംഗലപ്പുഴ സെന്റ് ജോസഫ് സെമിനാരി എന്നിവിടങ്ങളിൽ നിന്ന് വൈദികപഠനം പൂർത്തീകരിച്ച് 3-3-1967ൽ മാർ സെബാസ്റ്റ്യൻ വയലിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് നീലൂരിൽ റെക്ടറായി സേവനം ചെയ്തു. 1977 മുതൽ 22 വർഷക്കാലം കുറവിലങ്ങാട് ദേവമാതാ കോളേജിൽ പ്രൊഫസർ ആയി സേവനം ചെയ്തു. ദേവമാതാ കോളേജിൽ ദീർഘകാലം അധ്യാപകജീവിതം അനുഷ്ടിച്ച അദ്ദേഹത്തിന് വലിയ ഒരു ശിഷ്യഗണം ഉണ്ടായിരുന്നു. വിരമിച്ച ശേഷം കുറവിലങ്ങാട് പള്ളിമേടയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.