പുണ്യശ്ലോകൻ പനംങ്കുഴയ്ക്കൽ വല്യച്ചന്റെ 475-ാം ചരമ വാർഷികാചരണവും ശ്രാദ്ധവും നവംബർ 5ന്

Spread the love

പുണ്യശ്ലോകൻ പനംങ്കുഴയ്ക്കൽ വല്യച്ചന്റെ 475-ാം ചരമ വാർഷികാചരണവും ശ്രാദ്ധവും നവംബർ 5ന് തിങ്കളാഴ്ച നടക്കും. തിങ്കളാഴ്ച രാവിലെ 7.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ ആഘോഷമായ വിശുദ്ധകുർബാനയും തുടർന്ന് പള്ളിയകത്തുള്ള കബറിടത്തിങ്കൽ ഒപ്പീസും നടക്കും. ഉച്ചയ്ക്ക് 11.45നു മർത്ത്മറിയം പാരീഷ് ഹാളിൽ നേർച്ച ശ്രാദ്ധം. ശ്രാദ്ധം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവദിക്കും. നേർച്ചയർപ്പണത്തിനു പള്ളിയകത്തുള്ള കബറിടത്തിങ്കലും ദേവമാതാ കോളജ് ജംഗ്ഷനിലെ സ്മാരക പാർക്കിലും സൗകര്യമൊരുക്കിയിട്ടുണ്ട്.

ശ്രാദ്ധത്തിന്റെ തലേദിനമായ ഞായറാഴ്ച വൈകിട്ട് 6.00ന് കുറവിലങ്ങാട്ട് പള്ളിയകത്തുള്ള കബറിടത്തിങ്കൽ അനുസ്മരണ പ്രാർത്ഥനകളും ലദീഞ്ഞും നടക്കും. വല്യച്ചന്റെ കുടുംബാംഗങ്ങളും വിശ്വാസികളും കബറിടത്തിങ്കൽ കത്തിനിൽക്കുന്ന ഏഴുതിരി ഓട്ടുനിലവിളക്കിൽ എണ്ണ പകർന്നു പ്രത്യേക പ്രാർത്ഥനകളിൽ പങ്കുചേരും. വ​ല്യ​ച്ച​ന്‍റെ ശ്രാ​ദ്ധ​ദി​ന​ത്തി​ന്‍റെ ത​ലേ​ന്ന് കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യ​ക​ത്തു​ള്ള ക​ബ​റി​ട​ത്തി​ങ്ക​ൽ വി​ള​ക്കു​തെ​ളി​ച്ച് പ്രാർത്ഥിക്കും.
……1543 ഒ​ക്ടോ​ബ​ർ 26ന് ​കു​ട​മാ​ളൂ​ർ പ​ള്ളി​മേ​ട​യി​ൽ വെ​ച്ച് സ്വ​ർ​ഗ​യാ​ത്ര​യാ​യ വ​ല്യ​ച്ച​ന്‍റെ ഭൗ​തി​ക ശ​രീ​ര​വു​മാ​യി കു​റ​വി​ല​ങ്ങാ​ട്ടേ​യ്ക്ക് ന​ട​ത്തി​യ യാ​ത്ര​യി​ൽ ഉ​പ​യോ​ഗി​ച്ച അ​തേ വി​ള​ക്ക് തെ​ളി​ച്ച് പ്രാ​ർ​ത്ഥിക്കു​മ്പോ​ൾ ത​ല​മു​റ​ക​ൾ കൈ​മാ​റി​യ വി​ശ്വാ​സ​ത്തി​ന്‍റെ ക​രു​ത്ത് അ​വ​ർ പിന്തുടരും. വ​ല്യ​ച്ച​ന്‍റെ ഭൗ​തി​ക ശ​രീ​രം കു​റ​വി​ല​ങ്ങാ​ട്ടു സം​സ്ക​രി​ക്കു​ന്ന​തി​നാ​യി കൂ​ട​മാ​ളൂ​രി​ൽ നി​ന്നു ജ​ല​മാ​ർ​ഗം കു​റു​പ്പ​ന്ത​റ​യി​ലേ​യ്ക്കും അ​വി​ടെ​നി​ന്നു ക​ര​മാ​ർ​ഗം കു​റ​വി​ല​ങ്ങാ​ട്ടേ​ക്കും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ശ​വ​മ​ഞ്ച​ത്തി​ന്‍റെ നാ​ലു​വ​ശ​ങ്ങ​ളി​ലും ക​ത്തി​ച്ച വി​ള​ക്കു​ക​ളും ത​ല​യ്ക്ക​ൽ ഏ​ഴു​തി​രി ക​ത്തി​ച്ച ഓ​ട്ടു​നി​ല​വി​ള​ക്കോ​ടും കൂ​ടി​യാ​യി​രു​ന്നു വി​ലാ​പ​യാ​ത്ര കു​ട​മാ​ളൂ​രി​ൽ​നി​ന്നു പു​റ​പ്പെ​ട്ട​ത്. വി​ലാ​പ​യാ​ത്രാ​മ​ദ്ധ്യേ തു​ലാ​വ​ർ​ഷ​ത്തി​ന്‍റെ അ​ത്യു​ഗ്ര​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യി​രു​ന്നി​ട്ടും തി​രി​ക​ൾ ഒ​ന്നും അ​ണ​യാ​തെ കൂ​ടു​ത​ൽ പ്ര​ശോ​ഭി​ത​മാ​യി നി​ന്ന​തും വി​ള​ക്കി​ലെ എ​ണ്ണ അ​ല്പം പോ​ലും കു​റ​യാ​തെ കാ​ണ​പ്പെ​ട്ട​തും വ​ല്യ​ച്ച​ന്‍റെ ജീ​വി​ത​വി​ശു​ദ്ധി​യു​ടെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും അ​ട​യാ​ള​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ഇ​തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യാ​ണ് വ​ല്യ​ച്ച​ന്‍റെ അ​ന​ന്ത​ര ത​ല​മു​റ​ക്കാ​രും വി​ശ്വാ​സി​ക​ളും ശ്രാ​ദ്ധ​ത​ലേ​ന്ന് ഏ​ഴു​തി​രി ഓ​ട്ടു​വി​ള​ക്കി​ൽ എ​ണ്ണ ഒ​ഴി​ച്ചു തി​രി​ക​ത്തി​ച്ചു പ്രാ​ർ​ത്ഥിക്കു​ന്ന​ത്….. തുടർന്ന് കോളജ് ജംഗ്ഷനിലുള്ള സ്മാരക പാർക്കിൽ ലദീഞ്ഞും നടക്കും.

കുറവിലങ്ങാട് പള്ളിവീട്ടിൽ പനംങ്കുഴയ്ക്കൽ കുര്യന്റേയും കു​ട​മാ​ളൂ​ർ ഇ​ട​വ​ക കു​ത്തു​ക​ല്ലു​ങ്ക​ൽ ഏലീശ്വായുടെയും മകനായി 1479-ൽ ജനിച്ച യാക്കോബാണ് പിന്നീട് പനംങ്കുഴയ്ക്കൽ വല്യച്ചൻ എന്നറിയപ്പെടാൻ തുടങ്ങിയത്. ത​ന്‍റെ പി​തൃ​സ​ഹോ​ദ​ര​നും കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യു​ടെ വി​കാ​രി​യു​മാ​യി​രു​ന്ന വ​ലി​യ കു​ര്യേ​പ്പ​ച്ച​ൻ വൈ​ദി​ക​ന്‍റെ കൂ​ടെ പ​ള്ളി​മു​റി​യി​ൽ താ​മ​സി​ക്കു​ക​യും വൈ​ദി​ക​വൃ​ത്തി​ക്കാ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം വ​ലി​യ കു​ര്യേ​പ്പ​ച്ച​നി​ൽ​നി​ന്നും സ്വീ​ക​രി​ച്ച് 1502ൽ ​ചെ​റി​യ​ത് യാ​ക്കോ​ബ് വൈ​ദി​ക​നാ​യി. വൈ​ദി​ക​നാ​യി അ​ധി​ക​കാ​ലം ക​ഴി​യു​തി​നു മു​ൻ​പ് യാ​ക്കോ​ബ് അ​ച്ച​ൻ കു​റ​വി​ല​ങ്ങാ​ട് പ​ള്ളി വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റു.

പ്രസിദ്ധമായ ആനവാതിൽ സംഭവത്തിനുശേഷം വിശ്വാസികൾക്കിടയിൽ ഇദ്ദേഹത്തിന്റെ പ്രാർത്ഥനാശക്തി പ്രസിദ്ധമായി. ഇതേത്തുടർന്നാണ് ആ​ന​വാ​യി​ൽ ച​ക്ക​ര നേ​ർ​ച്ച ആ​രം​ഭി​ക്കു​ന്ന​ത്. നിരവധി പേരുടെ ഉദരരോഗങ്ങൾ വല്യച്ചനോടുള്ള പ്രാത്ഥനയാൽ സുഖപ്പെട്ടുവെന്നു സാക്ഷ്യങ്ങൾ ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു.

കുറവിലങ്ങാട് പള്ളിയിൽനിന്ന് സ്ഥലംമാറി കുടമാളൂർ പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിച്ചു. അവിടെവെച്ചാണ് യാക്കോബച്ചൻ 1543 ഒക്ടോബർ 25ന് നിര്യാതനായത്. ജൂലിയൻ കലണ്ടറിൽനിന്നു ഗ്രിഗോറിയൻ കലണ്ടറിലേക്കുണ്ടായ വന്ന മാറ്റം കണക്കിലെടുത്താണ് ചരമദിനം നവംബർ 5 -ലേക്ക് മാറ്റിയത്.
വല്യച്ചന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കുന്നതിലൂടെ ഉദരരോഗങ്ങൾക്കു ശമനം ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

ഈ വർഷത്തെ പ്രസുദേന്തി: പ്രൊഫ. പി ജെ മാത്യു പനംങ്കുഴയ്ക്കൽ നാലഞ്ചരിൽ