കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ഇടവകയിലെ ദേശത്തിരുനാളുകൾക്ക് ദേവാലയത്തിൽ ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ ഇന്നലെ രാവിലെ കൊടിയേറ്റി. തുടർന്ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. ഇന്നലെ മാർ ആന്റണി കരിയിൽ, മാർ ജോസ് കല്ലുവേലിൽ എന്നിവരും വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.
കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ ലോഗോ പ്രകാശനം മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിലും ബ്രോഷർ പ്രകാശനം ജഗദ്പൂർ രൂപതാധ്യക്ഷൻ മാർ ജോസഫ് കൊല്ലംപറമ്പിലും നിർവഹിച്ചു. രജിസ്ട്രേഷൻ ഉദ്ഘാടനം കാനഡ മിസിസാഗ ബിഷപ് മാർ ജോസ് കല്ലുവേലിൽ നിർവഹിച്ചു. ലോഗോ ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കലും ബ്രോഷർ മഹാസംഗമം കോ-ഓർഡിനേറ്റർ ഡോ. ടി.ടി. മൈക്കിളും ഏറ്റുവാങ്ങി.
സാന്തോം സോൺ തിരുനാൾ ദിനമായ ഇന്ന് ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിലും വിശുദ്ധ അൽഫോൻസാ സോൺ തിരുനാൾ ദിനമായ നാളെ ഫാ. ജോണ് കൂറ്റാരപ്പിള്ളിലും വിശുദ്ധ കൊച്ചുത്രേസ്യാ സോൺ തിരുനാൾ ദിനമായ ബുധനാഴ്ച ഫാ. തോമസ് കുറ്റിക്കാട്ടും സെന്റ് ജോസഫ് സോൺ തിരുനാളായ വ്യാഴാഴ്ച ഫാ. ജോർജ് നെല്ലിക്കലും ആഘോഷമായ വിശുദ്ധ കുർബാനയർപ്പിക്കും. ദേശത്തിരുനാളിനെ തുടർന്ന് അടുത്ത ശനി, ഞായർ ദിവസങ്ങളിൽ പത്താം തീയതി തിരുന്നാൾ ആഘോഷിക്കും.
💒സീറോ മലബാർ സഭാ സിനഡിൽ പങ്കെടുക്കുന്ന ഒമ്പത് സഭാപിതാക്കന്മാർ ഇന്നലെ കുറവിലങ്ങാട് പള്ളിയിലെത്തി. ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര (ഫരീദാബാദ്), ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയമറ്റം (തലശ്ശേരി), മാർ ആന്റണി കരിയിൽ (മാണ്ഡ്യ), മാർ ജോസ് കല്ലുവേലിൽ (മിസിസാഗ), മാർ ജോസഫ് കൊല്ലംപറമ്പിൽ (ജഗദ്പൂർ), മാർ തോമസ് ഇലവനാൽ (കല്യാൺ), മാർ ജോർജ് രാജേന്ദ്രന്കുട്ടി നാടാര് (തക്കല), മാർ ലോറൻസ് മുക്കുഴി (ബൽത്തങ്ങാടി), മാർ ജയിംസ് അത്തിക്കളം (സാഗർ) എന്നിവരാണ് സന്ദർശനം നടത്തിയത്.
⛪️ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, സെപ്ഷ്യൽ കണ്ഫെസർ ഫാ. ജോർജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, യോഗ പ്രതിനിധികൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ മെത്രാന്മാരെ സ്വീകരിച്ചു.
🎄ഡിസംബർ 28ന് സീറോ മലബാർ സഭയുടെ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലും, കഴിഞ്ഞ ഞായറാഴ്ച ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും കുറവിലങ്ങാട് പള്ളിയിൽ സന്ദർശനം നടത്തിയിരുന്നു.