ദേ​ശ​ത്തി​രു​നാ​ളു​ക​ൾ‍ ആ​രം​ഭി​ച്ചു

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ‍ ആ​ർ‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ർ‍​ത്ത്മ​റി​യം ആ​ർച്ച്ഡീ​ക്ക​ൻ‍ തീർത്ഥാടന ഇടവകയിൽ

ദേ​ശ​ത്തി​രു​നാ​ളു​ക​ൾ‍ ആ​രം​ഭി​ച്ചു

. ആ​ദ്യ​ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ സാ​ന്തോം സോ​ണി​ലെ കു​ടും​ബ​ങ്ങ​ളി​ലാ​ണ് വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ മാധ്യ​സ്ഥ്യം തേ​ടി ക​ഴു​ന്നെ​ത്തി​ച്ച​ത്. രാവിലെ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ല്‍ 7.20ന് ​ല​ദീ​ഞ്ഞിനുശേഷം വി​ശു​ദ്ധ കു​ർ​ബാ​നയെ തു​ട​ർ​ന്ന് ക​ഴു​ന്ന് വെ​ഞ്ച​രി​ച്ച്, ആ​ശീ​ര്‍​വ​ദി​ച്ച് വൈ​ദി​ക​ര്‍ കൈ​മാ​റി​. ഭവനങ്ങളിലെത്തിച്ച ക​ഴു​ന്ന് വൈ​കു​ന്നേ​രം സോണിലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളും മു​ത്തു​ക്കു​ട​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളു​മാ​യി ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​മാ​യി എ​ത്തി​ച്ചു. സോ​ണ്‍ ഡ​യ​റ​ക്ട​ർ‍ ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, സോ​ണ്‍ ലീ​ഡർ‍ ഷൈ​ജു പാ​വു​ത്തി​യേ​ൽ, യോ​ഗ​പ്ര​തി​നി​ധി​ക​ള്‍ തുടങ്ങിയവർ നേ​തൃ​ത്വം ന​ൽ‍​കി.

ദേ​ശ​ത്തി​രു​നാ​ളി​ന്‍റെ ര​ണ്ടാം​ദി​ന​മാ​യ ഇ​ന്ന് വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ സോ​ണി​ലാ​ണ് ദേശതി​രു​നാ​ൾ. രാ​വി​ലെ 5.30 നും 6.30 ​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. 7.20 ന് ലദീഞ്ഞ്, തുടർന്ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ക​ഴു​ന്ന് വെ​ഞ്ച​രി​പ്പ്. വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽനി​ന്ന് ചെ​റി​യ പ്ര​ദ​ക്ഷി​ണ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ന​സ്ര​ത്ത്ഹി​ൽ, കു​ര്യം, ചെ​റു​ക​ര​പ്പാ​റ, നെ​ടു​മ​റ്റം, ഞ​ര​ളം​കു​ളം, പ​ട്ട​രു​മ​ഠം ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് വി​വി​ധ വാ​ർഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കു​ക.വൈകുന്നേരം 7.30 ന് ​പ്ര​ദ​ക്ഷി​ണ​ങ്ങ​ള്‍ ചെ​റി​യ പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും. സോ​ണ്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി, സോ​ണ്‍ ലീ​ഡ​ര്‍ ജി​യോ സി​റി​യ​ക് ക​രി​കു​ളം, യോ​ഗ​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങൾ‍ ഒ​രു​ക്കി​യി​രിക്കുന്നു.

നാ​ളെ (ബുധൻ) വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ സോ​ണി​ലും വ്യാഴാഴ്ച ​സെ​ന്‍റ് ജോ​സ​ഫ് സോ​ണി​ലും ദേശതി​രു​നാ​ൾ ന​ട​ക്കും.