മാർ ജോർജ് ആലഞ്ചേരി ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് കുറവിലങ്ങാട് എത്തും

Spread the love

സിറോ മലബാർ സഭാദ്ധ്യക്ഷന്റെ സ്ഥാനിക ദേവാലയമായ 💒കുറവി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേവാലയത്തിൽ💒, ഈ ദേവാലയത്തിന് ഉന്നതപദവി നൽകിയതിനുശേഷം ആദ്യമായി സിറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് കുറവിലങ്ങാട് പള്ളിയിൽ എത്തും.

ഔ​​ദ്യോ​​ഗി​​ക സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തു​​ന്ന സ​​ഭാ​​ത​​ല​​വ​​നെ വ​​ര​​വേ​​ൽ​​ക്കാ​​ൻ കു​​റ​​വി​​ല​​ങ്ങാ​​ട് ഇ​​ട​​വ​​ക​ ഒ​രു​ങ്ങി. ഇ​​ട​​വ​​ക​​യി​​ലെ മൂ​വാ​​യി​​ര​​ത്തി​​യൊരു​​ന്നൂ​​റി​​ലേ​​റെ വ​​രു​​ന്ന കു​​ടും​​ബ​​ങ്ങ​​ളി​​ലെ വി​​ശ്വാ​​സി​​ക​​ളാ​​ണ് മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യെ വ​​ര​​വേ​​ൽ​​ക്കാ​​നാ​​യി കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. ഇന്ന് വൈ​​കു​​ന്നേ​​രം 6.15 ന് ​​കു​​റ​​വി​​ല​​ങ്ങാ​​ട് പള്ളിയിൽ എ​​ത്തി​​ച്ചേ​​രു​ന്ന മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​​പ്പി​​നെ പാ​​ലാ രൂപത മെത്രാൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്വീ​​ക​​രി​​ക്കും.

2018 ജ​​നു​​വ​​രി 21ന് ​​കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ള്ളി​​ക്കു സ​​ഭ​​യി​​ൽ ന​​ൽ​​കാ​​വു​​ന്ന ഉ​​ന്ന​​ത ബ​​ഹു​​മ​​തി സ​​മ്മാ​​നി​​ച്ച​​തി​​ന് പി​​ന്നാ​​ലെ വ​​ർ​​ഷ​​ത്തി​​ലൊ​​രി​​ക്ക​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​മെ​​ന്നും ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി അന്ന് അ​​റി​​യി​​ച്ചി​​രു​​ന്നു. പ​​ദ​​വി പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു​​ശേ​​ഷം ആ​​ദ്യ​​മെ​​ത്തു​​ന്ന സ​​ഭാ​​ത​​ല​​വ​​ന്റെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി പ്ര​​ത്യേ​​കം പ്രാ​​ർ​​ത്ഥി​​ച്ചൊ​​രു​​ങ്ങി​​യാ​​ണ് ഇ​​ട​​വ​​ക ജ​​നം പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. മു​​ത്തി​​യ​​മ്മ​​യു​​ടെ മാ​​ധ്യ​​സ്ഥ്യം തേ​​ടി ന​​ട​​ത്തു​​ന്ന ജ​​പ​​മാ​​ല​-​മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ പാലാ രൂപത മെത്രാൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​നൊ​​പ്പം മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പ് പ​​ങ്കെ​​ടു​​ക്കും.

നാളെ രാ​​വി​​ലെ 8.30ന് ​​ഇ​​ട​​വ​​ക​​യി​​ലെ വി​​വി​​ധ ഭ​​ക്ത​​സം​​ഘ​​ട​​ന അം​​ഗ​​ങ്ങ​​ളു​​ടെ യോ​​ഗ​​ത്തി​​ൽ മേ​​ജ​​ർ ആ​​ർ​​ച്ച​​ബി​​ഷ​​പ് പ​​ങ്കെ​​ടു​​ത്ത് സ​​ന്ദേ​​ശം ന​​ൽ​​കും.
10.00 ന് ​​മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ തു​ട​ങ്ങി​യ​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും.
🌠കു​റ​വി​ല​ങ്ങാ​ട്ടെ മ​രി​യ​ൻ പ്ര​ത്യ​ക്ഷീ​ക​ര​ണ​ങ്ങ​ൾ🌠📥കു​റ​വി​ല​ങ്ങാ​ട് ഉ​റ​വ​യും ഉ​റ​വി​ട​വും📤 എ​ന്നീ പു​സ്ത​ക​ങ്ങളുടെ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ പ​തി​പ്പ് പ്ര​കാ​ശ​നം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് കദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി നി​ർ​വ​ഹി​ക്കും.
കുറവിലങ്ങാട് ഇടവകയുടെ ഫാമിലി ഫോട്ടോകൾ സഹിതമുള്ള ഉള്ള പുതിയ 💾ഇടവക ഡയറക്ടറി💾യുടെ പ്രകാശനകർമ്മവും🎬 കർദിനാൾ നിർവഹിക്കും.

മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​ന്റെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗി​ന് പ്രത്യേക ക്രമീകരണങ്ങൾ ഏ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്. പ​ള്ളി​റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് പൂർണ്ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

പതിനാറാം നൂറ്റാണ്ടുവരെ അ​​വി​​ഭ​​ക്ത ന​​സ്രാ​​ണി​​സ​​ഭ​​യു​​ടെ ഭ​​ര​​ണ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി​​യി​​രു​​ന്ന അ​​ർ​​ക്ക​​ദി​​യാ​​ക്കോ​ന്മാ​​രു​​ടെ സ്മ​​ര​​ണ​​ക​​ളി​​ര​​മ്പി​​യ സ​​ഭൈ​​ക്യ​​വാ​​രാചരണ​​നും ശ്രാ​​ദ്ധ​​ത്തി​​നും പി​​ന്നാ​​ലെ​​യാ​​ണ് സ​​ഭാ​​ത​​ല​​വ​​ന്റെ സ​​ന്ദ​​ർ​​ശ​​നം