മാർ ജോർജ് ആലഞ്ചേരി ഔദ്യോഗിക സന്ദർശനം ന​ട​ത്തും

Spread the love

2019 ജനുവരി 26, 27 (ശനി, ഞായർ) ദിവസങ്ങളിൽ സിറോ മലബാർ സഭാദ്ധ്യക്ഷന്റെ സ്ഥാനിക ദേവാലയമായ കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേവാലയത്തിൽ, സിറോ മലബാർ സഭാദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗിക സന്ദർശനം ന​ട​ത്തും.

26 നു ശനിയാഴ്ച ​​വൈ​​കു​​ന്നേ​​രം 6.15 ന് ​​കു​​റ​​വി​​ല​​ങ്ങാ​​ട് പള്ളിയിൽ എ​​ത്തി​​ച്ചേ​​രു​ന്ന മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​​പ്പി​​നെ പാ​​ലാ രൂപത ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്വീ​​ക​​രി​​ക്കും.

അന്ന് കു​​റ​​വി​​ല​​ങ്ങാ​​ട് മു​​ത്തി​​യ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പം മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പി​​ൽ നി​​ന്ന് 16 ഇ​​ട​​വ​​ക ദേ​​വാ​​ല​​യ​​ങ്ങ​​ളും ന​​സ്ര​​ത്ത്ഹി​​ൽ തി​​രു​​ക്കു​​ടും​​ബ ദേ​​വാ​​ല​​യ​​വും ഏ​​റ്റു​​വാ​​ങ്ങും. കു​​റ​​വി​​ല​​ങ്ങാ​​ട് ഫൊ​​റോ​​ന​​യി​​ലെ കാ​​ളി​​കാ​​വ്, കാ​​ട്ടാ​​മ്പാ​​ക്ക്, കൂ​​ട​​ല്ലൂ​​ർ, കു​​റി​​ച്ചി​​ത്താ​​നം, മ​​ണ്ണ​​യ്ക്ക​​നാ​​ട്, മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി, മോ​​നി​​പ്പ​​ള്ളി, പാ​​ല​​യ്ക്കാ​​ട്ടു​​മ​​ല, ര​​ത്ന​​ഗി​​രി, ഉ​​ദ​​യ​​ഗി​​രി, വാ​​ക്കാ​​ട്, വ​​യ​​ല എ​​ന്നീ ഇ​​ട​​വ​​ക​​ക​​ളും മു​​ൻ​​പ് കു​​റ​​വി​​ല​​ങ്ങാ​​ട് ഫൊ​​റോ​​ന​​യു​​ടെ ഭാ​​ഗ​​മാ​​യി​​രു​​ന്ന ജ​​യ്ഗി​​രി, കാ​​ഞ്ഞി​​ര​​ത്താ​​നം, ക​​ള​​ത്തൂ​​ർ, സ്ലീ​​വാ​​പു​​രം ഇ​​ട​​വ​​ക​​ക​​ളും ഇ​​ട​​വ​​കാ​​തി​​ർ​​ത്തി​​യി​​ലെ വി​​വി​​ധ ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ങ്ങ​​ളു​​മാ​​ണ് തി​​രു​​സ്വ​​രൂ​​പം ഏ​​റ്റു​​വാ​​ങ്ങു​ക. 7.30 ന് ​​ഫൊ​​റോ​​ന​​യി​​ലെ വൈ​​ദി​​ക​​രു​​ടെ സ​​മ്മേ​​ള​​ന​​ത്തി​​ലും തു​​ട​​ർ​​ന്ന് പ​​ള്ളി​​യോ​​ഗ​​ത്തി​​ലും മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പും പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​നും പ​​ങ്കെ​​ടു​​ക്കും.

27 നു ​​ഞായറാഴ്ച രാ​​വി​​ലെ 8.30ന് ​​ഇ​​ട​​വ​​ക​​യി​​ലെ വി​​വി​​ധ ഭ​​ക്ത​​സം​​ഘ​​ട​​ന അം​​ഗ​​ങ്ങ​​ളു​​ടെ യോ​​ഗ​​ത്തി​​ൽ മേ​​ജ​​ർ ആ​​ർ​​ച്ച​​ബി​​ഷ​​പ് പ​​ങ്കെ​​ടു​​ത്ത് സ​​ന്ദേ​​ശം ന​​ൽ​​കും. 10.00 ന് ​​മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ തു​ട​ങ്ങി​യ​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും.

⛪️“കു​റ​വി​ല​ങ്ങാ​ട്ടെ മ​രി​യ​ൻ പ്ര​ത്യ​ക്ഷീ​ക​ര​ണ​ങ്ങ​ൾ”⛪️✝️‘കു​റ​വി​ല​ങ്ങാ​ട് ഉ​റ​വ​യും ഉ​റ​വി​ട​വും’✝️ എ​ന്നീ പു​സ്ത​ക​ങ്ങളുടെ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ പ​തി​പ്പ് പ്ര​കാ​ശ​നം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് കദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി നി​ർ​വ​ഹി​ക്കും. 📙കുറവിലങ്ങാട് ഇടവകയുടെ ഫാമിലി ഫോട്ടോകൾ സഹിതമുള്ള ഉള്ള പുതിയ ഡയറക്ടറിയുടെ പ്രകാശനകർമ്മവും കർദിനാൾ നിർവഹിക്കും.📕

3.00 ​ന് കൂ​ടും​ബ​കൂ​ട്ടാ​യ്മാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് കദ്ദി​​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സന്ദേ​ശം ന​ൽകും.

കു​​റ​​വി​​ല​​ങ്ങാ​​ട് പള്ളിക്ക് 🙏മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദൈ​വാ​ല​യം🙏 എന്ന പദവി ലഭിച്ചിട്ട്, 21 നു തിങ്കളാഴ്ച ഒരു വർഷം പൂർത്തികരിച്ചു.🎂സീ​​റോ മ​​ല​​ബാ​​ർ​​സ​​ഭ​​യി​​ൽ ഇതുവരെ മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ തീർത്ഥാടന ദേ​​വാ​​ല​​യ​​മെ​​ന്ന പ​​ദ​​വി നേ​​ടി​​യ ഒരേയൊരു ദേവാലയമാണ് കു​​റ​​വി​​ല​​ങ്ങാ​​ട് ഇ​​ട​​വ​​ക ദേ​​വാ​​ല​​യം.