ര​​​ണ്ടു ദി​​​നസന്ദർശനം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചു മാർ ജോർജ് ആലഞ്ചേരി മ​​​ട​​​ങ്ങി

Spread the love

സിറോ മലബാർ സഭാദ്ധ്യക്ഷന്റെ സ്ഥാനിക ⛪️ദേവാലയമായ കുറവി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേവാലയത്തിൽ സിറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ര​​​ണ്ടു ദി​​​നം നീ​​​ണ്ട ഔദ്യോഗിക സന്ദർശനം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചു മ​​​ട​​​ങ്ങി.

ക​​​ർ​​​ദ്ദി​​​നാളിന് ​​​ കു​​​റ​​​വി​​​ല​​​ങ്ങാ​​​ട്ടെ ഇടവക സ​​​മൂ​​​ഹം ഉ​​​ജ്വ​​​ല സ്വീ​​​ക​​​ര​​​ണമാണ് ഒരുക്കിയത്. മേ​​​ജ​​​ർ ആ​​​ർ​​​ക്കി​​​എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ മർത്ത്മറിയം ആ​​​ർ​​​ച്ച്ഡീ​​​ക്ക​​​ൻ തീ​​​ർത്ഥാ​​​ട​​​ന ദേ​​​വാ​​​ല​​​യ​​​മാ​​​യി കു​​​റ​​​വി​​​ല​​​ങ്ങാ​​​ട് ഇടവക പള്ളിയെ ഉ​​​യ​​​ർ​​​ത്തി​​​യ​​​തിനുശേഷം ഒരു വർഷം പിന്നിട്ട വേളയിലായിരുന്നു ര​​​ണ്ടു ദി​​​നം നീ​​​ണ്ട സ​​​ന്ദ​​​ർ​​​ശ​​​നം. കുറവി​​ല​​ങ്ങാ​​ട് ഇ​​​ട​​​വ​​​ക​​​യി​​​ലെ മൂ​​​വാ​​​യി​​​രത്തി​​​ലേ​​​റെ വ​​​രു​​​ന്ന കു​​​ടം​​​ബ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള ഇ​​​ട​​​വ​​​ക ജ​​​ന​​​വും സ​​​ണ്ഡേ സ്കൂ​​​ളു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളും ഒപ്പം അ​​​യ​​​ൽ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രും സ​​​ഭാ ത​​​ല​​​വ​​​നെ കാ​​​ണാ​​​നെ​​​ത്തി​​​യി​​​രു​​​ന്നു.

പാ​​​ലാ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്, പാ​​​ലാ രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്. ഏ​​​ബ്രഹാം കൊ​​​ല്ലി​​​ത്താ​​​ന​​​ത്തു​​​മ​​​ല​​​യിൽ, ആ​​​ർ​​​ച്ച്പ്രീ​​​സ്റ്റ് റ​​​വ.​​​ഡോ.​​​ജോ​​​സ​​​ഫ് ത​​​ട​​​ത്തി​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സ്വീ​​​ക​​​ര​​​ണം.ശനിയാഴ്ച വൈകുന്നേരം മോ​​​ണ്. ഏ​​​ബ്രഹാം കൊ​​​ല്ലി​​​ത്താ​​​ന​​​ത്തു​​​മ​​​ല​​​യി​​​ലി​​​ന്റെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ലൂ​​​ടെ പ്രാ​​​ർ​​​ത്ഥി​​​ച്ചൊ​​​രു​​​ങ്ങി​​​യാ​​​ണു വി​​​ശ്വാ​​​സി​​​ക​​​ൾ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്ന​​​ത്. മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ടി​​​നൊ​​​പ്പം ജൂ​​​ബി​​​ലി ക​​​പ്പേ​​​ള​​​യി​​​ലേ​​​ക്കു​​​ള്ള ജ​​​പ​​​മാ​​​ല​​​യി​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ ആ​​​ദ്യാ​​​വ​​​സാ​​​നം പ​​​ങ്കെ​​​ടു​​​ത്തു. കു​​​റ​​​വി​​​ല​​​ങ്ങാ​​​ടി​​​ന്റെ മുത്തിയമ്മ​​​ഭ​​​ക്തി സ​​​ഭ​​​യ്ക്കു വ​​​ലി​​​യ അ​​​നു​​​ഗ്ര​​​ഹ​​​മാ​​​ണെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

ചേ​​​ർ​​​പ്പു​​​ങ്ക​​​ൽ മെ​​​ഡി​​​സി​​​റ്റി​​​യി​​​ലേ​​​ക്കും, 16 ഇ​​​ട​​​വ​​​ക ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലേ​​​ക്കും ഒ​​​രു ആ​​​ശ്ര​​​മ​​​ദേ​​​വാ​​​ല​​​യ​​​ത്തി​​​ലേ​​​ക്കും കു​​​റ​​​വി​​​ല​​​ങ്ങാ​​​ട് മു​​​ത്തി​​​യ​​​മ്മ​​​യു​​​ടെ തി​​​രു​​​സ്വ​​​രൂ​​​പ​​​ങ്ങ​​​ൾ ക​​​ർ​​​ദി​​​നാ​​​ൾ ആ​​​ശീ​​​ർ​​​വ​​​ദി​​​ച്ചു കൈ​​​മാ​​​റി. ഫൊ​​​റോ​​​ന​​​യി​​​ലെ വൈ​​​ദി​​​ക​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് രാ​​​ത്രി വൈകി ഇ​​​ട​​​വ​​​ക പ്ര​​​തി​​​നി​​​ധി​​​യോ​​​ഗ​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ത്തു.

സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്റെ ര​​​ണ്ടാം​​​ദി​​​ന​​​ത്തി​​​ൽ രാ​​വി​​ലെ 8.30ന് ​​ഇ​​ട​​വ​​ക​​യി​​ലെ വി​​വി​​ധ ഭ​​ക്ത​​സം​​ഘ​​ട​​ന അം​​ഗ​​ങ്ങ​​ളു​​ടെ യോ​​ഗ​​ത്തി​​ൽ കർദ്ദിനാൾ പ​​ങ്കെ​​ടു​​ത്ത് സ​​ന്ദേ​​ശം ന​​ൽകി. 10.00 നു ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അർപ്പിച്ചു. ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, വികാരി ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ എന്നിവർ സ​​ഹ​​കാ​​ർ​​മി​​ക​​രായി. വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന മ​​​ധ്യേ കു​​​റ​​​വി​​​ല​​​ങ്ങാ​​​ട് വി​​​കാ​​​രി​​​ക്ക് ആ​​​ർ​​​ച്ച്പ്രീ​​​സ്റ്റ് പ​​​ദ​​​വി സ​​​മ്മാ​​​നി​​​ച്ച​​​തി​​​ലെ സ​​​ന്തോ​​​ഷ​​​വും അ​​​ർ​​​ക്ക​​​ദി​​​യാ​​​ക്കോ​​​ൻ പാ​​​ര​​​മ്പ​​​ര്യ​​​വും മാ​​​തൃ​​​ഭ​​​ക്തി​​​യും ക​​​ർ​​​ദി​​​നാ​​​ൾ പ്ര​​​ത്യേ​​​കം അ​​​നു​​​സ്മ​​​രി​​​ച്ചു.ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റോ​​​ളം ഇ​​​ട​​​വ​​​ക​​​യി​​​ലെ വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളോ​​​ടൊ​​​പ്പം ചെ​​​ല​​​വ​​​ഴി​​​ച്ചു. ഇ​​​ട​​​വ​​​ക ഡ​​​യ​​​റ​​​ക്‌​​​ട​​​റി​​​യു​​​ടെ​​​യും കു​​​റ​​​വി​​​ല​​​ങ്ങാ​​​ട് മു​​​ത്തി​​​യ​​​മ്മ’, ‘കു​​​റ​​​വി​​​ല​​​ങ്ങാ​​​ട്, ഉ​​​റ​​​വ​​​യും ഉ​​​റ​​​വി​​​ട​​​വും’ ‘കു​​​റ​​​യാ​​​തെ കാ​​​ക്കു​​​ന്ന​​​വ​​​ൾ എ​​​ന്നീ പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ പ്ര​​​കാ​​​ശ​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ച്ചു. കു​​​ടും​​​ബ​​​കൂ​​​ട്ടാ​​​യ്മ ഭാരവാഹികളുടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ത്താ​​​ണ് മ​​​ട​​​ങ്ങി​​​യ​​​ത്.