അ​വ​ലോ​ക​ന​യോ​ഗം മാറ്റി

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ ഫെബ്രുവരി 11, 12, 13 തീയതികളിൽ ആഘോഷിക്കുന്ന മൂ​ന്ന്നോ​മ്പ് തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്, ഡിസംബർ 21-ാം തീയതി ​പ​ള്ളി​മേ​ട​യി​ലെ യോ​ഗ​ശാ​ല​യിൽ ചേർന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോഗത്തിൽ എടുത്ത തീരുമാനങ്ങളെത്തുടർന്ന്,​ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ന​ട​പ്പി​ലാ​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വിലയിരുത്തലിനായി ഫെബ്രുവരി 1 നു വെള്ളിയാഴ്ച ന​ട​ക്കുമെന്നറിയിച്ചിരുന്ന അ​വ​ലോ​ക​ന​യോ​ഗം ഫെബ്രുവരി ഏഴിന് വ്യഴാഴ്ച 3.00 ​ന് നടത്താൻ മാറ്റിവെച്ചിരിക്കുന്നു. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പാ​ലാ ആ​ർ​ഡി​ഒ​യാ​ണ് യോ​ഗം വി​ളി​ച്ചി​ട്ടു​ള്ള​ത്. ഇന്ന് ആദ്യവെള്ളി ആചരണം നടക്കുന്നതുകൊണ്ട് ഉണ്ടാകാവുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് യോഗം മാറ്റിയത്.

പോ​ലീ​സ്, കെ ​എ​സ്ആ​ർ​ടി​സി, കെ​എ​സ്ഇ​ബി, കെ​എ​സ്ടി​പി, പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യൂ, ഫ​യ​ർ​ഫോ​ഴ്സ്, എ​ക്സൈ​സ്, ആ​രോ​ഗ്യം, മൃ​ഗ​സം​ര​ക്ഷ​ണം, അ​ള​വു​ക​ളും തൂ​ക്ക​ങ്ങ​ളും, തൊ​ഴി​ൽ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​ണ് തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​ത്.