കുറവിലങ്ങാട് നസ്രാണി മഹാസംഗമ വിളംബര ദീപശിഖ തെളിയിച്ചു

Spread the love

2019 സെ​പ്റ്റം​ബ​ർ 1​ന് കുറവിലങ്ങാട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത് മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേ​​വാ​​ല​​യം ആ​തി​ഥ്യ​മ​രു​ളു​ന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമ വിളംബര ദീപശിഖ തെളിയിച്ചു. മൂന്നുനോമ്പ് തി​രു​നാ​ളി​ന്റെ പ്ര​ധാ​ന ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്റെ ദീ​പ​ശി​ഖാ പ്ര​യാ​ണം പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു.

🔥തി​രു​വ​ല്ല മെ​ത്രാ​പ്പോ​ലീ​ത്ത തോ​മ​സ് മാ​ർ കൂ​റി​ലോ​സ് ദീ​പ​ശി​ഖ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ലി​ന് കൈ​മാ​റി. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ലി​ൽ നി​ന്ന് ജ​ന​റ​ൽ ക​ണ്​വീ​ന​ർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ടും ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ടിൽനിന്ന് ജ​ന​റ​ൽ കോ​ ഓർ​ഡി​നേ​റ്റ​ർ ഡോ. ​ടി.​ടി. മൈ​ക്കി​ളും ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് ഇ​ട​വ​ക​യു​ടെ നാ​ല് സോ​ണു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നാ​ല് മു​ത്തി​യ​മ്മ​ക്കു​ട​ക​ളും സം​ഗ​മ​ത്തി​ൽ ചേ​ർ​ത്തു. സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഏ​ഴ് ന​സ്രാ​ണി സ​മൂ​ഹ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഏ​ഴ് മു​ത്തി​യ​മ്മ​ക്കൊ​ടി​ക​ളും സം​വ​ഹി​ക്ക​പ്പെ​ട്ടു. വ​ലി​യ പ​ള്ളി ചു​റ്റി​യ പ്ര​യാ​ണം കു​രി​ശി​ൻ തൊ​ട്ടി​യി​ലെ​ത്തി ഒ​റ്റ​ക്ക​ൽ​ക്കു​രി​ശി​ലേ​ക്ക് ദീ​പ​ശി​ഖ​യി​ൽ നി​ന്ന് തി​രി​തെ​ളി​ച്ചു

നസ്രാണി മഹാസംഗമ വിളംബര ദീപശിഖ തെളിയിച്ചു