കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ മൂന്ന്നോമ്പ് തിരുനാളിന് ഇന്നു രാവിലെ 6.45നു വികാരി ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ തിരുനാൾ കൊടിയേറ്റും.💒 തുടർന്ന് വിശുദ്ധ കുർബാന.
വിശുദ്ധ കുർബാനയെ തുടർന്ന് കൃപാഗ്നി മിനിസ്ട്രീസ് ഡയറക്ടർ റവ. ഡോ. ജോർജ് കാരംവേലി ഗാനരചന നിർവഹിച്ച 🌺“മുത്തിയമ്മ, ഈശോ തന്ന അമ്മ”🌺 എന്ന സംഗീത ആൽബം പ്രകാശനം ചെയ്യും.
8.45, 11.00, വൈകുന്നേരം 4.30 എന്നെ സമയങ്ങളിൽ വിശുദ്ധ കുർബാന.
✝️നാളെ (11 2 2019 തിങ്കൾ) മൂന്ന്നോമ്പ് തിരുനാളിന്റെ ആദ്യദിനം.
രാവിലെ 5.00ന് തിരുസ്വരൂപ പ്രതിഷ്ഠ.
5.30, 7.00, 8.30, 10.30, 3 .00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയർപ്പണം. വൈകുന്നേരം 5.00ന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും. 8.00ന് പ്രദക്ഷിണം, 8.30ന് ജൂബിലികപ്പേളയിൽ പ്രദക്ഷിണസംഗമം,
🥁തിരുനാളിന്റെ ഭാഗമായി പകലോമറ്റം തറവാട് പള്ളി, കുര്യനാട്, കോഴാ, തോട്ടുവ പ്രദേശങ്ങളിൽനിന്നും, ഇടവക ദേവാലയത്തിൽ നിന്നുമുള്ള പ്രദക്ഷിണങ്ങൾ രാത്രി എട്ടിന് ജൂബിലി കപ്പേളയിൽ സംഗമിക്കുന്നതോടെ കുറവിലങ്ങാട് ഭക്തസാഗരമായി മാറും.
🥁നാളെ വൈകുന്നേരം അഞ്ചുമണിമുതൽ ഇടവകയുടെ നാല് കേന്ദ്രങ്ങളിൽ നിന്ന് പ്രദക്ഷിണങ്ങൾക്ക് തുടക്കമാകും. പകലോമറ്റം തറവാട് പള്ളി, കുര്യനാട്, കോഴാ, തോട്ടുവ എന്നിവിടങ്ങളിൽ നിന്നാണ് പ്രദക്ഷിണം ആരംഭിക്കുക. കുര്യനാട് നിന്നുള്ള പ്രദക്ഷിണം കോഴായിലെത്തുന്നതോടെ രണ്ട് പ്രദേശങ്ങളുടെ ഒന്നാകെയുള്ള ആത്മീയചൈതന്യമായി പ്രദക്ഷിണം മാറും.
🥁കുര്യനാട് നിന്ന് വിശുദ്ധ കൊച്ചുത്രേസ്യായുടേയും കോഴായിൽ നിന്ന് ഉണ്ണിയേശുവിന്റെയും തോട്ടുവായിൽ നിന്ന് വിശുദ്ധ അൽഫോൻസാമ്മയുടേയും പകലോമറ്റത്ത് നിന്ന് മാർ തോമ്മാശ്ലീഹായുടേയും തിരുസ്വരൂപങ്ങളാണ് സംവഹിക്കുന്നത്. ഈ പ്രദക്ഷിണങ്ങൾ വലിയ പള്ളിയിൽനിന്ന് മാർ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമാതാവിന്റെയും മാർ ഔഗേന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ സംവഹിച്ചെത്തുന്ന പ്രദക്ഷിണവുമായി ജൂബിലി കപ്പേളയിൽ സംഗമിക്കും.
🥁ജൂബിലി കപ്പേളയിൽ തിരുസ്വരൂപങ്ങൾ പ്രവേശിപ്പിക്കുന്നതിലടക്കം പ്രത്യേക ചിട്ടവട്ടങ്ങളാണ് ഇടവക പുലർത്തുന്നത്. ആദ്യം പകലോമറ്റം, തുടർന്ന് ഇടവകദേവാലയം, തോട്ടുവ, കുര്യനാട്, കോഴാ എന്നീ ക്രമത്തിലാണ് തിരുസ്വരൂപങ്ങൾ കപ്പേളയിലേക്ക് പ്രവേശിക്കുന്നത്. പ്രദക്ഷിണത്തിലെ വിശ്വാസസാഗരം പള്ളിറോഡിലേക്ക് പ്രവേശിച്ച് ഇടവകദേവാലയം ലക്ഷ്യമാക്കിയുള്ള പ്രദക്ഷിണത്തിൽ ഈ സമയം അണിചേർന്നിരിക്കും.
🥁ലദീഞ്ഞ് സമയം ഉണ്ണിയേശുവിന്റെയും പരിശുദ്ധ കന്യകാമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങളാണ് കപ്പേളയിലുണ്ടായിരിക്കുക. മറ്റ് രൂപങ്ങൾ വലിയ പള്ളിയിലേക്കുള്ള പ്രദക്ഷിണ വീഥിയിൽ ഭക്തരുടെ തോളിലേറ്റി നിറുത്തിയിരിക്കും.
🥁പ്രദക്ഷിണത്തിൽ തിരുസ്വരൂപങ്ങൾ സംവഹിക്കപ്പെടുന്നതിൽപ്പോലും പല പ്രത്യേകതകളും കുറവിലങ്ങാട് ഇടവക പുലർത്തുന്നു. പ്രദക്ഷിണത്തിൽ ഏറ്റവും മുന്നിലായി മാർ യൗസേപ്പിതാവിന്റെയും ഏറ്റവും പിന്നിൽ ഉണ്ണിയേശുവിന്റെയും തിരുസ്വരൂപങ്ങളാകും. മാർ യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തെ തുടർന്ന് പരിശുദ്ധ കന്യകാമാതാവ് , മാർ തോമ്മാശ്ലീഹാ, മാർ ഔഗേൻ, വിശുദ്ധ അൽഫോൻസാമ്മ, വിശുദ്ധ കൊച്ചുത്രേസ്യാ, വിശുദ്ധ സെബസ്ത്യാനോസ് എന്നീ രൂപങ്ങൾ അണിചേർക്കും.
🥁നാലുപ്രദേശങ്ങളിൽനിന്നെത്തുന്ന ചെണ്ടമേളങ്ങൾ ജൂബിലി കപ്പേളയിലെത്തുന്നതോടെ പ്രദേശമാകെ വലിയ ശബ്ദഘോഷം ആയിരിക്കും. നാല് ബാന്റ് മേളങ്ങൾ തിരുസ്വരൂപങ്ങളോട് ചേർന്ന് ഭക്തിയുടെ അനുഭവം കൈമാറും. പ്രദക്ഷിണത്തിന് മുൻപിലായി തീവെട്ടികൾ പ്രഭ വിതറുന്നതും, തിരുസ്വരൂപങ്ങളോട് ചേർന്ന് ആലവട്ടം വീശുന്നതും കുറവിലങ്ങാടിന്റെ പാരമ്പര്യമാണ്. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപത്തോട് ചേർത്ത് സ്വർണതിരിക്കാലുകളും തൂക്കുവിളക്കുകളും സംവഹിക്കുന്നത് മറ്റൊരു പാരമ്പര്യമാണ്. 🛐