ആൽബം പ്രകാശനം ചെയ്‌തു

Spread the love

ആൽബം പ്രകാശനം ചെയ്‌തു

കുറവിലങ്ങാട് മുത്തിയമ്മയുടെ കീർത്തനങ്ങളും, സ്തുതിഗീതങ്ങളുമായി, കുറവിലങ്ങാട് പള്ളിയുടെ ശ്രേഷ്ഠതയേയും പ്രതിഫലിപ്പിക്കുന്ന കൃപാഗ്നി മിനിസ്ട്രീസ് ഡയറക്ടർകൂടിയായ പാലാ രൂപതയുടെ അലിദാബാദ് മിഷൻ കോർഡിനേറ്റർ, റവ. ഡോ. ജോർജ് കാരംവേലി രചിച്ച 🌠മുത്തിയമ്മ, ഈശോ തന്ന അമ്മ🌠 എന്ന സംഗീത ആൽബം ​​ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ ഡോ.​​ ജോ​​സ​​ഫ് തടത്തിൽ പ്രകാശനം ചെയ്തു. ഇന്നലെ തിരുന്നാൾ കൊടിയേറ്റിനോടനുബന്ധിച്ചു നടന്ന പരിശുദ്ധ കുർബാനക്കുശേഷം പ്രകാശനകർമ്മം നടന്നു.

ഇതിലെ ഒരു ഗാനം രചിച്ച് സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത കലാകാരൻ എ.ജോ. പാറ്റാനിയാണ്. വേറൊരു ഗാനം രചിച്ചിരിക്കുന്നത് കാസർകോഡ് സ്വദേശിയായ ലീലാമ്മ ജോസഫ് ആണ്.

ഈ ആൽബത്തിലെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞൻ ജിജി തോംസനാണ്. മധുരമനോഹരമായ ഗാനങ്ങൾക്ക് പ്രശസ്തഗായകർ ശബ്ദം നൽകിയിരിക്കുന്നു.