മൂ​​ന്നു​​നോമ്പ് തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി

Spread the love

സ്തു​​തി​​ഗീ​​ത​​ങ്ങ​​ളും പ്രാ​​ർ​​ത്ഥ​​നാ​​മ​​ഞ്ജ​​രി​​ക​​ളും ഭ​​ക്തി​​നി​​ർ​​ഭ​​ര​​മാ​​ക്കി​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീർത്ഥാടന ദേ​​വാ​​ല​​യ​​ത്തി​​ലെ മൂ​​ന്നു​​നോമ്പ് തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ളെ സാ​​ക്ഷി​​യാ​​ക്കി ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ തി​​രു​​നാ​​ൾ കൊ​​ടി​​യേ​​റ്റി. തു​​ട​​ർ​​ന്ന് ആ​​ർ​​ച്ച്പ്രീ​​സ്റ്റി​​ന്റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ സ​​മൂ​​ഹ​​ബ​​ലി​​യും ല​​ദീ​​ഞ്ഞും ന​​ട​​ന്നു. സീ​​നി​​യ​​ർ സഹവി​​കാ​​രി ഫാ. ​​കു​​ര്യാ​​ക്കോ​​സ് വെ​​ള്ള​​ച്ചാ​​ലി​​ൽ, സഹവി​​കാ​​രി ഫാ. ​​ജോ​​ർ​​ജ് നെ​​ല്ലി​​ക്കലൽ, ഫാ. ​​മാ​​ണി കൊ​​ഴു​​പ്പ​​ൻ​​കു​​റ്റി, ഫാ. ​​ബി​​ജി കു​​ടു​​ക്കാ​​ത​​ടം, ഫാ. ​​ത​​ങ്ക​​ച്ച​​ൻ നമ്പു​​ശേ​​രി​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി.

മൂ​​ന്നു​​നോമ്പ് തി​രു​നാ​ളി​ന് കൊ​ടി​യേ​റി​യ​തോ​ടെ നാ​ട്ടു​വ​ഴി​ക​ളും നഗര​വീ​ഥി​ക​ളും, കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ തി​രു​സ​ന്നി​ധി​യി​ലേ​ക്ക് ഒഴുകുന്ന പ്രതീതിയാണ്. തി​രു​നാ​ൾ ഇ​ന്നു​ തുടങ്ങുമ്പോൾ മു​ത്തി​യ​മ്മ​യു​ടെ തി​രു​സ​വി​ധ​ത്തി​ലേ​ക്ക് ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ പ്ര​വാ​ഹ​മാ​യി​രിക്കും…

ഇ​ന്ന് തി​രു​നാ​ളി​നെ​ത്തു​ന്ന​വ​ർ​ക്ക് വി​ശു​ദ്ധ കു​രി​ശി​ന്റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങി പ്രാ​ർ​ത്ഥിക്കാ​നു​ള്ള അ​പൂ​ർ​വ​മാ​യ അ​വ​സ​രം ല​ഭി​ക്കും. ഗാ​ഗു​ൽ​ത്താ​ മലയിൽ ഈ​ശോ​മി​ശി​ഹാ മ​ര​ണം വ​രി​ച്ച വി​ശു​ദ്ധ കു​രി​ശി​ന്റെ തി​രു​ശേ​ഷി​പ്പ് ആ​ണ്ടു​വ​ട്ട​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് പ​ര​സ്യ​വ​ണ​ക്ക​ത്തി​ന് പ്ര​തി​ഷ്ഠി​ക്കു​ന്ന​ത്. പാ​റേ​മ്മാ​ക്ക​ൽ തോ​മാ​ഗോ​വ​ർ​ണ്ണ​ദോ​രു​ടേ​യും മാ​ർ ക​രി​യാ​റ്റി​യു​ടെ​യും റോ​മ്മാ യാ​ത്ര​യി​ൽ പി​ന്തു​ണ​യേ​കി​യ കു​റ​വി​ല​ങ്ങാട് ഇടവക ദേവാലയത്തിന് ന​ൽ​കി​യ സ​മ്മാ​ന​മാ​യി​രു​ന്നു വി​ശു​ദ്ധ കു​രി​ശി​ന്റെ തി​രു​ശേ​ഷി​പ്പ്. റോ​മാ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ്മേ​ള​ന​ത്തി​ൽ അ​ന്ന​ത്തെ കു​റ​വി​ല​ങ്ങാ​ട് വി​കാ​രി​യായിരുന്നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 8.30 മു​ത​ൽ 2.45 വ​രെ​യാ​ണ് വി​ശു​ദ്ധ കു​രി​ശി​ന്റെ തി​രു​ശേ​ഷി​പ്പ് പ​ര​സ്യ​വ​ണ​ക്ക​ത്തി​ന് പ്ര​തി​ഷ്ഠി​ക്കു​ന്ന​ത്.

മൂ​​ന്നു​​നോമ്പ് തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി