ലോകത്തിൽ ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ട് സ്ഥാനനിർണ്ണയം നടത്തിയ സ്ഥലത്തു നിർമ്മിച്ച പുണ്യദേവാലയമായ കുറവിലനങ്ങാട്ട് പള്ളിക്ക്, സീറോ മലബാർ സഭയിൽ ഈ ദേവാലയത്തിനും, കൂടാതെ ഇടവക വികാരിക്കും ലഭിച്ചിരിക്കുന്ന പരമോന്നത അംഗീകാരത്തിനു നന്ദിയർപ്പണവുമായി വിശ്വാസസമൂഹം നാളെ ഈ ദേവാലയത്തിൽ സംഗമിക്കുന്നു. കുറവിലങ്ങാട് ഇടവകയ്ക്ക് മേജർ ആർക്കിഎപ്പിസ്കോപ്പൽ പദവി ലഭിച്ചതിന്റെ ആദ്യവാർഷികം പിന്നിട്ടതിന്റെയും ഇടവക വികാരിയുടെ ആർച്ച്പ്രീസ്റ്റ് പദവിക്ക് സീറോ മലബാർ സിനഡ് അംഗീകരിച്ച് പ്രഖ്യാപിച്ചതിന്റെയും കൃതജ്ഞതാബലിയും തുടർന്ന് പൗരസ്വീകരണവുമാണ് നാളെ നടക്കുന്നത്🙏
നാളെ ഉച്ചകഴിഞ്ഞ് 3.30ന് ഇടവക ദൈവാലയത്തിൽ കൃതജ്ഞതാ ബലിയർപ്പണം നടക്കും. താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമ്മികത്വം വഹിക്കും. പാലാ രൂപതയിലെ വികാരി ജനറാൾമാരും ഫൊറോന വികാരിമാരും വൈദികരും സഹകാർമ്മികരാകും.
5.00 ന് പൗരാവലിയുടെ സ്വീകരണ സമ്മേളനം. ഇടവകയ്ക്കും വികാരിക്കും സഭയുടെ വലിയ അംഗീകാരം നേടിയെടുക്കുന്നതിനായി പ്രാർത്ഥനയും നേതൃത്വവും നൽകിയ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, സഭയിലെ പ്രഥമ ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ എന്നിവരെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്യും.
ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, കാഞ്ഞിരപ്പള്ളി സഹായമെത്രാൻ മാർ ജോസ് പുളിക്കൽ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ജോസ് കെ. മാണി എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോഷി അഗസ്റ്റ്യൻ, സി.കെ. ആശ എന്നിവരും സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, പ്രഫ. ബാബു നമ്പൂതിരി, ടി.ആർ. ഗോവിന്ദൻകുട്ടി നായർ, കെ. അനിൽകുമാർ കാരയ്ക്കൽ, സി ഡി സിബി, പി എൻ മോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ എന്നിവരും പ്രസംഗിക്കും.
ജോസ് കെ. മാണി എംപി, മോൻസ് ജോസഫ് എംഎൽഎ, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ക്രമീകരണങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്.
🛐🛐🛐🛐🛐🛐🛐🛐🛐🛐
>>>കൃതജ്ഞതാബലി അർപ്പിക്കപ്പെടുന്ന നാളെ രാവിലെ 5.30 നും 8.30 നും മാത്രമായിരിക്കും മറ്റു വിശുദ്ധ കുർബാനകൾ<<<