മൂ​ന്ന്നോ​മ്പ് തി​രു​നാ​ളി​ന് പരിസമാപ്തിയായി

Spread the love

കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ മൂന്നു ദിനങ്ങൾ നീണ്ടുനിന്ന

മൂ​ന്ന്നോ​മ്പ് തി​രു​നാ​ളി​ന് പരിസമാപ്തിയായി

. അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് ആ​ത്മീ​യ​നുഭൂതി സ​മ്മാ​നി​ച്ചാ​ണ് മൂ​ന്ന്നോ​മ്പ് തി​രു​നാൾ സ​മാ​പി​ച്ച​ത്. മൂ​ന്നു​ദി​നം നീ​ണ്ട തി​രു​നാ​ളി​ലൂ​ടെ നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ അ​നേ​കാ​യി​ര​ങ്ങ​ളാ​ണ് മു​ത്തി​യ​മ്മ​യു​ടെ തി​രു​സ​ന്നി​ധി​യി​ലെ​ത്തി മ​ട​ങ്ങി​യ​ത്. അടുത്തവർഷത്തെ മൂന്നുനോമ്പ് 2020 ഫെബ്രുവരി 3, 4, 5 തീയതികളിലാണ്. അതിനായി ഒരുവർഷം നീളുന്ന കാത്തിരിപ്പിലാണ് ഇടവസമൂഹം.

മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് തി​രു​നാ​ളി​നെ​ത്തി​യ വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം കൂടുതലായിരുന്നു. തി​രു​നാ​ളി​ന്‍റെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത വി​ദേ​ശി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ വ​ർ​ധ​ന​വാ​യി​രു​ന്നു ഇ​ക്കു​റി കാ​ണാ​നാ​യ​ത്. ഇ​ട​വ​ക​യി​ലെ നൂ​റു​ക​ണ​ക്കാ​യ വോ​ള​ണ്ടിയ​ർ​മാ​രു​ടെ സേ​വ​നം തീർത്ഥാ​ട​ക​ർ​ക്ക് ഏ​റെ ഉപകാരപ്രദമായി.

തിരുന്നാളിന്റെ സമാപനത്തിൽ പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം നൽകി. സ​ഭ​യു​ടെ അ​ഭി​മാ​ന​മാ​ണ് കു​റ​വി​ല​ങ്ങാ​ടെ​ന്ന് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. അ​വ​ഗ​ണി​ക്കാ​നും ന​ഷ്ട​പ്പെ​ടു​ത്താ​നു​മാ​കാ​ത്ത ആ​ധ്യാ​ത്മി​ക പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ നാ​ടാ​ണ് കു​റ​വി​ല​ങ്ങാ​ട്. പൈ​തൃ​ക​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന മ​ണ്ണാ​ണ് കു​റ​വി​ല​ങ്ങാ​ട്. ച​രി​ത്ര​മെ​ന്ന​ത് ജീ​വ​ന്‍റെ​യും ജീ​വി​ത​ത്തി​ന്‍റെ​യും അ​ധ്യാ​പ​ക​നാ​ണ്. കു​റ​വി​ല​ങ്ങാ​ടി​ന്‍റെ ച​രി​ത്രം പ​ഴ​ങ്ക​ഥ​യാ​യോ ക​ടം​ക​ഥ​യാ​യോ തീ​ർ​ന്നു​പോ​കു​ക​യി​ല്ല. അ​ർ​ഥ​മു​ള്ള മാ​ണി​ക്യ​മാ​ണ് ഇ​വി​ട​ത്തെ ച​രി​ത്രം. ന​സ്രാ​ണി പാ​ര​മ്പ​ര്യ​ത്തി​ന്‍റെ അ​ക്ഷ​യ​ഖ​നി​യാ​ണ് കു​റ​വി​ല​ങ്ങാ​ട് – മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.