കോഴാ സെന്റ് ജോസഫ്സ് കപ്പേളയിൽ മാർ യൗസേപ്പിതാവിന്റെ വണക്കമാസ ആചരണം ഭക്തിപൂർവ്വം തുടരുന്നു. മാർച്ച് 31 വരെ (ശനിയാഴ്ചകളിലൊഴികെ) എല്ലാദിവസവും വൈകുന്നേരം 6.30ന് വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും വണക്കമാസ പ്രാർത്ഥനകളും ഉണ്ട്.
മാർച്ച് 19 ന് ചൊവാഴ്ച്ച മാർ യൗസേപ്പിതാവിന്റെ മരണതിരുന്നാൾ ആചരിക്കും. മരണത്തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന ഊട്ടുനേർച്ചയുടെ ഒരുക്കങ്ങൾ സജീവമായി. വിവിധ കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്.മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സഹവികാരിയും സെന്റ് ജോസഫ്സ് സോണ്‍ ഡയറക്ടറുമായ ഫാ. ജോർജ് നെല്ലിക്കൽ, സോണ്‍ ലീഡർ സുനിൽ ഒഴുക്കനാക്കുഴി (ചെയർമാൻ), വാർഡ് യോഗപ്രതിനിധി ഷിബു തെക്കുംപുറം (കണ്‍വീനർ) എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
19 ന് രാവിലെ 10.00 ന് ആഘോഷമായ വിശുദ്ധ കുർബാനയും നേവേനയും ലദീഞ്ഞും നടക്കും. 12.00 ന് ഊട്ടുനേർച്ച ആശീർവദിച്ച് വിളമ്പി നൽകും.
മാർച്ച് 31ന് വണക്കമാസ സമാപനത്തോടനുബന്ധിച്ച് ജോസഫ് നാമധാരി സംഗമവും നടക്കും.