കോ​ഴാ സെ​ന്‍റ് ജോ​സ​ഫ്സ് ക​പ്പേ​ള​യി​ൽ മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ വണക്കമാസ ആചരണം

Spread the love

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ്സ് ക​പ്പേ​ള​യി​ൽ മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ വണക്കമാസ ആചരണം ഭക്തിപൂർവ്വം തുടരുന്നു. മാർച്ച് 31 വരെ (ശ​നി​യാ​ഴ്ച​ക​ളി​ലൊ​ഴി​കെ) എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ലദീ​ഞ്ഞും വണക്കമാസ പ്രാർത്ഥനകളും ഉണ്ട്.

മാർച്ച് 19 ന് ചൊവാഴ്ച്ച മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ മരണതിരുന്നാൾ ആചരിക്കും. മ​ര​ണ​ത്തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ഊ​ട്ടു​നേ​ർ​ച്ച​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​യി. വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​ത്.മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേ​വാ​ല​യം ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സഹവി​കാ​രി​യും സെ​ന്‍റ് ജോ​സ​ഫ്സ് സോ​ണ്‍ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, സോ​ണ്‍ ലീ​ഡ​ർ സു​നി​ൽ ഒ​ഴു​ക്ക​നാ​ക്കു​ഴി (ചെ​യ​ർ​മാ​ൻ), വാ​ർ​ഡ് യോ​ഗ​പ്ര​തി​നി​ധി ഷി​ബു തെ​ക്കും​പു​റം (ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

19 ന് ​രാ​വി​ലെ 10.00 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും നേ​വേ​ന​യും ല​ദീ​ഞ്ഞും ന​ട​ക്കും. 12.00 ന് ​ഊ​ട്ടു​നേ​ർ​ച്ച ആ​ശീ​ർ​വ​ദി​ച്ച് വി​ള​മ്പി ന​ൽ​കും.
മാർച്ച് 31ന് വണക്കമാസ സമാപനത്തോടനുബന്ധിച്ച് ​ജോ​സ​ഫ് നാ​മ​ധാ​രി സം​ഗ​മ​വും ന​ട​ക്കും.

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ്സ് ക​പ്പേ​ള​യി​ൽ മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ വണക്കമാസ ആചരണം