Spread the love

ജോസ് കെ മാണി എം പി തന്റെ കേരളാ യാത്രയോടനുബന്ധിച്ച് നടത്തിയ 🎋എന്റെ കൊച്ചു കൃഷി🌴എന്ന കുട്ടികൾക്കായുള്ള മത്സരത്തിൽ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളും, സെന്റ് മേരീസ് ബോയ്സ് എൽ പി സ്‌കൂളും വിജയികളായി.

വിജയികൾക്കുള്ള സമ്മാനങ്ങൾ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സിബി മാണിയിൽ നിന്നും ഇരുസ്‌കൂളുകളിലേയും വിദ്യാർത്ഥിപ്രതിനിധികൾ ബോയ്സ് ഹൈസ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. തോമസ് കുറ്റിക്കാട്, ബോയ്സ് പ്രൈമറിസ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. മാണി കൊഴുപ്പൻകുറ്റി, ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ജോർജ്കുട്ടി ജേക്കബ്, എൽ പി സ്‌കൂൾ ഹെഡ്മാസ്റ്റർ മാർട്ടിൻ ജോസഫ് മറ്റ് അധ്യാപകർ തുടങ്ങിയവരുടെ സാന്നിധ്യത്തിലും പ്രോൽസാഹനത്തിലും ഏറ്റുവാങ്ങി.

ഇരു സ്‌കൂളുകളിലെയും കാർഷികാഭിമുഖ്യമുള്ള വിദ്യാർത്ഥികൾക്കും, അവരിൽ കാർഷികചൈതന്യവും അഭിരുചിയും വളർത്തുന്ന അധ്യാപകർക്കും അഭിന്ദനങ്ങൾ.

എന്റെ കൊച്ചു കൃഷി