✝️കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻസ് തീർത്ഥാടന ദേവായത്തിൽ നോമ്പിന്റെയും പ്രാർത്ഥനയുടെയും ദിനങ്ങൾ. യേശുവിന്റെ രക്ഷാകരദൗത്യങ്ങളുടെ ഓർമ്മപുതുക്കലിലൂടെയാണ് ഇടവകജനം, ഈ ദിവസങ്ങളിൽ കടന്നുപോകുന്നത്.
✝️തിങ്കളാഴ്ച മുതൽ ഫാ. ആന്റണി തച്ചേത്ത്കുടി വിസി (നസ്രത്ത്ഹിൽ വിൻസേഷൽ ആശ്രമം സുപ്പീരിയർ) നടത്തിവരുന്ന വാർഷിക ധ്യാനം ഇന്ന് സമാപിക്കും. ഇന്ന് കുമ്പസാരദിനം ആണ്.
✝️നാളെ പെസഹാ വ്യാഴാഴ്ച രാവിലെ 6.00ന് ദിവ്യകാരുണ്യ ആരാധന.
രാവിലെ 7.00 നു സമൂഹബലിയോടനുബന്ധിച്ചു കാൽകഴുകൽ ശുശ്രൂഷ, പെസഹാ സന്ദേശം, പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണം. സഹവികാരി ഫാ. മാത്യു വെണ്ണായപ്പിള്ളിൽ സന്ദേശം നൽകും.
(പെസഹാ വ്യാഴാഴ്ച ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായ സമയങ്ങളിൽ സ്വന്തമായി ആരാധനയ്ക്ക് സൗകര്യം ഉണ്ടായിരിക്കും)
✝️ദുഃഖവെള്ളിയാഴ്ച രാവിലെ 7.00 നു തിരുക്കർമ്മങ്ങൾ ആരംഭിക്കും.
സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ സന്ദേശം നൽകും.
വൈകുന്നേരം 4.30 നു തോട്ടുവായിലെ പ്രത്യേക പന്തലിലേക്ക് ആഘോഷമായ കുരിശിന്റെ വഴി.
✝️ദുഃഖശനിയാഴ്ച രാവിലെ 7.00 നു തിരുക്കർമ്മങ്ങൾ, സമൂഹബലി, പുത്തൻതീയും പുത്തൻവെള്ളവും വെഞ്ചരിപ്പ്. പൊതുമാമ്മോദീസ. സഹവികാരി ഫാ. മാണി കൊഴുപ്പൻകുറ്റി സന്ദേശം നൽകും
✝️ഉയിർപ്പു ഞായറാഴ്ച പുലർച്ചെ 3.00ന് ഉയിർപ്പിന്റെ തിരുക്കർമ്മങ്ങൾ, തിരുനാൾ കുർബാന.
സഹവികാരി ഫാ. ജോർജ് നെല്ലിക്കൽ സന്ദേശം നൽകും.
രാവിലെ 5.30നും, 7.00നും, 8.45നും – വിശുദ്ധ കുർബാന.