കുറവിലങ്ങാട് പള്ളിയിൽ വിശുദ്ധവാരം

Spread the love

✝️കുറവിലങ്ങാട് മേജ​ർ ആ​ർക്കിഎപ്പിസ്‌കോപ്പൽ മ​ർത്ത്മറിയം ആ​ർച്ച്ഡീക്കൻസ് തീ​ർത്ഥാടന ദേവായത്തിൽ നോമ്പിന്റെ​യും പ്രാ​ർത്ഥ​ന​യു​ടെ​യും ദി​ന​ങ്ങ​ൾ. യേ​ശു​വി​ന്റെ ര​ക്ഷാ​ക​ര​ദൗ​ത്യ​ങ്ങ​ളു​ടെ ഓ​ർമ്മ​പു​തു​ക്ക​ലി​ലൂ​ടെ​യാ​ണ് ഇടവകജനം, ഈ ​ദി​വ​സ​ങ്ങ​ളി​ൽ ക​ട​ന്നു​പോ​കു​ന്ന​ത്.

✝️തിങ്കളാഴ്ച മുതൽ ഫാ. ആന്റണി തച്ചേത്ത്കുടി വിസി (നസ്രത്ത്ഹിൽ വിൻസേഷൽ ആശ്രമം സുപ്പീരിയർ) നടത്തിവരുന്ന വാർഷിക ധ്യാനം ഇന്ന് സമാപിക്കും. ഇന്ന് കുമ്പസാരദിനം ആണ്.

✝️നാളെ പെ​സ​ഹാ വ്യാ​ഴാ​ഴ്ച രാ​വി​ലെ 6.00​ന് ദിവ്യകാരുണ്യ ആരാധന.
രാവിലെ 7.00 നു സ​മൂ​ഹ​ബ​ലി​യോ​ട​നു​ബ​ന്ധി​ച്ചു കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, പെ​സ​ഹാ സ​ന്ദേ​ശം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം. സഹവികാരി ഫാ. മാത്യു വെണ്ണായപ്പിള്ളിൽ സന്ദേശം നൽകും.
(പെ​സ​ഹാ വ്യാ​ഴാ​ഴ്ച ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായ സമയങ്ങളിൽ സ്വന്തമായി ആരാധനയ്ക്ക് സൗകര്യം ഉണ്ടായിരിക്കും)

✝️ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാവിലെ 7.00 നു തിരുക്കർമ്മങ്ങൾ ആരംഭിക്കും.
സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ സന്ദേശം നൽകും.
വൈകുന്നേരം 4.30 നു ​തോ​ട്ടു​വാ​യി​ലെ പ്ര​ത്യേ​ക പ​ന്ത​ലി​ലേ​ക്ക് ആഘോഷമായ കുരിശിന്റെ വഴി.

✝️ദുഃ​ഖശ​നി​യാ​ഴ്ച രാ​വി​ലെ 7.00 നു തിരുക്കർമ്മങ്ങൾ, സ​മൂ​ഹ​ബ​ലി, പു​ത്ത​ൻ​തീ​യും പു​ത്ത​ൻവെ​ള്ള​വും വെ​ഞ്ച​രി​പ്പ്. പൊതുമാ​മ്മോ​ദീ​സ. സഹവികാരി ഫാ. മാണി കൊഴുപ്പൻകുറ്റി സന്ദേശം നൽകും

✝️ഉ​യി​ർ​പ്പു ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 3.00​ന് ഉ​യി​ർ​പ്പി​ന്റെ തി​രു​ക്ക​ർമ്മ​ങ്ങ​ൾ, തി​രു​നാ​ൾ കു​ർ​ബാ​ന.
സഹവികാരി ഫാ. ജോർജ് നെല്ലിക്കൽ സന്ദേശം നൽകും.
രാ​വി​ലെ 5.30നും, 7.00നും, 8.45നും – വി​ശു​ദ്ധ കു​ർ​ബാ​ന.

കുറവിലങ്ങാട് പള്ളിയിൽ വിശുദ്ധവാരം