കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം അര്ക്കദിയാക്കോന് തീർത്ഥാടന ദേവാലയം ആതിഥ്യമരുളുന്ന സെപ്റ്റംബർ ഒന്നിന് കുറവിലങ്ങാട്ട് നടക്കുന്ന നസ്രാണി മഹാസംഗമത്തിന്റെ പ്രചരണാർത്ഥം നടന്ന മെഗാക്വിസിൽ നൂറിലധികം ടീമുകൾ മാറ്റുരച്ചു…
മർത്ത്മറിയം സണ്‍ഡേ സ്കൂളും ചെറുപുഷ്പ മിഷൻ ലീഗും ചേർന്നാണ് ക്വിസ് സംഘടിപ്പിച്ചത്. അഖിലകേരളാ മെഗാക്വിസിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുത്തു.
💰ചമ്പക്കര ഇടവകയിലെ ജിനോ ജോർജ് കുരീക്കാട്ടും ജിസാ ജോർജ് കുരീക്കാട്ടും ഒന്നാം സമ്മാനമായ 25,000 രൂപയും ട്രോഫിയും നേടി.
💰രണ്ടാംസമ്മാനമായ 15,000 രൂപ ചങ്ങനാശേരി പാറേൽ ഇടവകാംഗങ്ങളായ ആഷ ജെയ്സണ്‍ കല്ലുകുളവും സിജോ വർഗീസ് കല്ലുകുളവും നേടി.
💰മൂന്നാം സമ്മാനമായ 5000 രൂപ ഡാലിയാ സിബി തുമ്പയ്ക്കാക്കുഴി, നികിത എസ്. പാറ്റാനി (കുറവിലങ്ങാട്),
സിസ്റ്റർ അനില, ആഗ്നസ് തോമസ് പുറപ്പുഴയിൽ (പാലാ),
ആർജിത്ത് ജോർജ് പുറത്തേട്ട്, അനിറ്റ് എലിസബത്ത് പുറത്തേട്ട് (കാളികാവ്) എന്നിവർ നേടി.
സംഘാടക മികവിലും മത്സരാർഥികളുടെ എണ്ണത്തിലും തിളങ്ങി ഉറവ് 2019 ക്വിസ് ശ്രദ്ധേയമായി. ആദ്യ പത്ത് സമ്മാനങ്ങൾ നേടിയവർക്കും മുഴുവൻ മത്സരാർഥികൾക്കും പ്രത്യേക സമ്മാനങ്ങൾ നൽകി. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. സണ്‍ഡേ സ്കൂൾ ഡയറക്ടറും നസ്രാണി മഹാസംഗമത്തിന്റെയും ജനറല്‍ കണ്‍വീനറുമായ ഫാ. തോമസ് കുറ്റിക്കാട്ട് , സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ബോബിച്ചൻ നിധീരി, നസ്രാണി സംഗമം ജനറൽ കോ-ഓർഡിനേറ്റർ ഡോ. ടി.ടി. മൈക്കിൾ, സിജോ രണ്ടാനി എന്നിവർ പ്രസംഗിച്ചു. ലിജോ മുക്കത്ത്, ബെന്നി കൊച്ചുകിഴക്കേടം, ജിജോ വടക്കേടം, ഷൈജു പാവുത്തിയേൽ, ബിനോയി അക്കരമാഞ്ചിറ, ജിനു തെക്കേപാട്ടത്തേൽ, സിറിൾ കൊച്ചുമാങ്കൂട്ടം കുരുവിനാക്കുന്നേൽ, സെലിൻ തുമ്പയ്ക്കാക്കുഴി, ഗ്രേസി തുടങ്ങിയവർ നേതൃത്വം നൽകി.
https://www.facebook.com/media/set/?set=a.2116338661797560&type=3