ഫു​ൾ എ ​പ്ല​സ് നേ​ടി​യ മുഴുവൻ വി​ദ്യാ​ർ​ത്ഥിക​ളെയും​ ആദരിക്കുന്നു

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം  ആ​ർ​ച്ച് ഡീ​ക്ക​ൻതീർത്ഥാടന ദേ​വാ​ല​യ മാനേജ്‌മെന്റ് കീഴിലുള്ള സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ് സ്കൂ​ളു​ക​ളു​ക​ളി​ൽ നി​ന്നും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​കളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ മുഴുവൻ വി​ദ്യാ​ർ​ത്ഥിക​ളെയും​ ആദരിക്കുന്നു. ഈ വർഷം ഫുൾ എ പ്ലസ് നേടിയ 60 വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും എൽപി സ്കൂളിലെ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും സ്കൂളുകളിൽ നിന്നും ബെസ്റ്റ് ടീച്ചേഴ്സ് ആയി തെരഞ്ഞെടുക്കപ്പെട്ട വരെയും ആദരിക്കും. കൂടാതെ 70 എ പ്ലസ് നേടിയ ദേവമാതാ കോളേജിനേയും ചടങ്ങിൽ ആദരിക്കും.

ജൂൺ 14 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പള്ളി പാരീഷ് ഹാളിൽവെച്ചാണ് അനുമോദനയോഗം.
പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ സി ഇ ഒ  വി എ ജോസഫ് മുഖ്യാതിഥിയായിരിക്കും.