വടവാതൂർ മേജർ സെമിനാരിയിൽ തിയോളജി പഠിക്കുന്ന വിവിധ രൂപതകളിലെ നാല്പത്തിരണ്ട് വൈദീകവിദ്യാർത്ഥികൾ റവ.ഫാ. ജെയിംസ് പുലിയുറുമ്പിലിന്റെ നേതൃത്വത്തിൽ കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയം സന്ദർശിച്ചു . കുറവിലങ്ങാടിന്റെ ചരിത്രത്തെയും ,പാരമ്പര്യത്തെയുംക്കുറിച്ച് പഠിക്കുവാനും, കണ്ടു മനസിലാക്കുവാനുമാണ് വൈദീകവിദ്യാർത്ഥികൾ എത്തിയത്. രാവിലെ 6:30ന് അർക്കദിയാക്കോന്മാരുടെ കബറിടം സ്ഥിതി ചെയ്യുന്ന പകലോമറ്റത്തു വി. കുർബാന അർപ്പിക്കുകയും തുടർന്ന് ഇടവക ദൈവാലയത്തിൽ എത്തുകയും ചെയ്തു.ആർച്ച്പ്രീസ്റ്റ് റവ.ഡോ . ജോസഫ് തടത്തിൽ സഭാതലത്തിൽ കുറവിലങ്ങാടിനുള്ള പ്രാധാന്യത്തെക്കുറിച്ച് വൈദീകവിദ്യാർത്ഥികളുമായി സംസാരിച്ചു.പള്ളിയും മ്യുസിയവും സന്ദർശിച്ച ശേഷമാണ് സംഘം മടങ്ങിയത്
.
https://www.facebook.com/KuravilangadChurchOfficial/posts/2183382965093129