വി​ജ്ഞാ​ന​വും വി​ശ്വാ​സ​വും അ​ള​ന്ന് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​പ്ര​ഘോ​ഷ​ണ ക്വി​സ്

Spread the love

മ​ത്സ​രാ​ർ​ഥി​ക​ളു​ടെ വി​ജ്ഞാ​ന​വും വി​ശ്വാ​സ​വും വ്യ​ക്ത​മാ​യി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യ ന​സ്രാ​ണി മ​ഹാ​സം​ഗ​മ​പ്ര​ഘോ​ഷ​ണ ക്വി​സ് ശ്ര​ദ്ധേ​യ​മാ​യി. മാ​തൃ​വേ​ദി കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റാ​ണ് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ പ്ര​ഘോ​ഷ​ണാ​ർ​ഥം ക്വി​സ് സം​ഘ​ടി​പ്പി​ച്ച​ത്. നൂ​റി​ലേ​റെ അ​മ്മ​മാ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. കു​റ​വി​ല​ങ്ങാ​ട്: ഉ​റ​വ​യും ഉ​റ​വി​ട​വും, കു​റ​യാ​തെ കാ​ക്കു​ന്ന​വ​ൾ: കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ എ​ന്നീ പു​സ്ത​ക​ങ്ങ​ളും ബൈ​ബി​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക്വി​സ് ക്ര​മീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ക്വി​സി​ൽ പ​ങ്കെ​ടു​ത്തു.
ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​തൃ​വേ​ദി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ബെ​ൻ​സി, മാ​തൃ​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യ്സ് ടോ​മി, ജി​ൽ​ബി ആ​ണ്ടാ​ശേ​രി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ച​ങ്ങ​നാ​ശേ​രി തോ​ട്ട​യ്ക്കാ​ട് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വ​ത്സ​മ്മ സ്ക​റി​യ​യും ചി​ഞ്ചു ജോ​ണും ഒ​ന്നാം സ്ഥാ​നം നേ​ടി. ച​ങ്ങ​നാ​ശേ​രി ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ഡോ. ​ഡെ​യ്സി, ആ​ശാ ജ​യ്സ​ണ്‍ എ​ന്നി​വ​രു​ടെ ടീം ​ര​ണ്ടാം സ്ഥാ​ന​വും കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ മേ​രി മാ​ത്യു പു​തി​യി​ട​വും മി​നി മാ​ത്യു​വും മൂ​ന്നാം സ്ഥാ​ന​വും നേ​ടി. മു​ട്ടു​ചി​റ ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ സ്മി​ത തോ​മ​സ് കു​ഴി​വേ​ലി​ൽ, ഡെ​യ്സി രാ​ജു എ​ന്നി​വ​രും വാ​ക്കാ​ട് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ജെ​സി ജോ​സ​ഫ്, ബീ​നാ ജോ​സ​ഫ് എ​ന്നി​വ​രും നാ​ലാം സ്ഥാ​ന പ​ങ്കി​ട്ടു.