കുറവിലങ്ങാട്ട് സെന്റ് മേരീസ് സ്‌കൂളുകളില്‍ വിജയദിനാഘോഷം നടത്തി

Spread the love

കുറവിലങ്ങാട്ട് സെന്റ് മേരീസ് സ്‌കൂളുകളില്‍ വിജയദിനാഘോഷം നടത്തി

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ആ​ർ​ച്ച് ഡീ​ക്ക​ൻ മ​ർ​ത്ത്മ​റി​യം തീർത്ഥാടന ദേ​വാ​ല​യ മാനേജ്‌മെന്റ് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ജ​യ​ദി​നാ​ഘോ​ഷം നടത്തി. 2018-19 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​മി​ക​വി​ന്‍റെ​യും വി​ജ​യ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​മാ​ണ് സം​ഘ​ടി​പ്പി​ച്ചത്.

+2 പരീക്ഷയിൽ കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളിൽ സയൻസ് വി​ഭാ​ഗ​ത്തി​ൽ 16 എ ​പ്ല​സു​ക​ളും ഹ്യുമാനിറ്റീസ് 4 എ പ്ലസുകളൂം നേ​ടി. SSLC പരീക്ഷയിൽ സെ​ന്‍റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിലെ 11 വിദ്യാർത്ഥികൾക്കും, സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈസ്‌കൂളിലെ 29 വിദ്യാർത്ഥികൾക്കും, എ+ നേടാനായി. എ ​പ്ല​സ് നേ​ടി​യ മുഴുവൻ വി​ദ്യാ​ർത്ഥിക​ളെയും സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.

വിദ്യാലയങ്ങളിലെ മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്കു​ള്ള മാ​നേ​ജേ​ഴ്സ് അ​വാ​ർ​ഡ് സി​ബി ജോ​സ​ഫ് (എ​ച്ച്എ​സ്എ​സ്), സി​സ്റ്റ​ർ റാ​ണി മാ​ത്യു (എ​ച്ച്എ​സ്എ​സ്, ഹൈ​സ്കൂ​ൾ), സാ​ബു ജോ​ർ​ജ് (എ​ച്ച്എ​സ്എ​സ്, യു​പി), റാ​ണി മാ​ത്യു (ബി​എ​ൽ​പി​എ​സ്) പ്രി​യ കെ. ​മാ​ത്യു (ജി​എ​ച്ച്എ​സ്, ഹൈ​സ്കൂ​ൾ), ലൂ​സി എ​ൻ. തോ​മ​സ് (ജി​എ​ച്ച്എ​സ് യു​പി), ജെ​സി ജോ​സ​ഫ് (ജി​എ​ൽ​പി​എ​സ്) എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

വി​ദ്യാ​ർത്ഥിക​ൾ അ​ധ്യ​യ​ന​മേ​ഖ​ല​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന​തി​നൊ​പ്പം കൃ​ഷി​യും അ​ടു​ക്ക​ള​ഭാ​ഷ​യും അ​റി​യ​ണ​മെ​ന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. സെ​ന്‍റ് മേ​രീ​സ് സ്കൂ​ളു​ക​ളി​ലെ വി​ജ​യ​ദി​നാ​ഘോ​ഷ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്. വി​ദ്യാ​ഭ്യാ​സം ജീ​വി​ത​ഗ​ന്ധി​യാ​ക​ണം. ആ​ണ്‍​കു​ട്ടി​ക​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും കൃ​ഷി​യി​ൽ പ​ങ്കു​ചേ​രു​ക​യും വേ​ണം. പെ​ണ്‍​കു​ട്ടി​ക​ൾ അ​ടു​ക്ക​ള​യു​ടെ പ്ര​വ​ർ​ത്ത​നം പ​ഠി​ക്ക​ണം. അ​ടു​ക്ക​ള​ഭാ​ഷ അ​റി​യ​ണം. നാ​ളെ കു​ടും​ബ​ങ്ങ​ൾ ന​യി​ക്കേ​ണ്ട​വ​രാ​ണ് ഇ​ന്ന​ത്തെ വി​ദ്യാ​ർ​ത്ഥി​ക​ളെ​ന്ന​തി​നാ​ൽ ഇ​ത്ത​ര​ത്തി​ൽ പ​രി​ശീ​ല​ന​മു​ണ്ടാ​ക​ണം. നേ​ട്ട​ങ്ങ​ൾ ദൈ​വ​ദാ​ന​മാ​യി കാ​ണ​ണം. എ​ല്ലാ നേ​ട്ട​ങ്ങ​ളി​ലും ഒ​രു ആ​ത്മീ​യ​ത ദ​ർ​ശി​ക്കാ​നാ​ക​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജ​ർ റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണ​വും പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​യും സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് മു​ൻ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​വി.​എ. ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജോ​യി ജേ​ക്ക​ബ്, സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നോ​ബി​ൾ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

https://www.facebook.com/media/set/?set=a.2158209484277144&type=3