കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മം! ഇ​ന്ന് കു​ടും​ബ​ക്കൂ​ട്ടാ​യ്മാ സ​മ്മേ​ള​ന​വും പ​ന്ത​ൽ കാ​ൽ​നാ​ട്ടും

Spread the love

സെ​പ്റ്റം​ബ​ർ ഒ​ന്നി​നു ന​ട​ക്കു​ന്ന കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ പ​ന്ത​ൽ​കാ​ൽ​നാ​ട്ട് ഇ​ന്നു ന​ട​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ഇ​ട​വ​ക​യി​ലെ കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​സ​മ്മേ​ള​നം ന​ട​ക്കും. 4.15 ന് ​ദേ​വ​മാ​താ കോ​ള​ജ് മൈ​താ​ന​ത്ത് പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ട് ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ നി​ർ​വ​ഹി​ക്കും. സീ​നി​യ​ർ അ​സി. വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സം​ഗ​മം ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, മ​രി​യ​ൻ ക​ൺ​വ​ൻ​ഷ​ൻ ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​മാ​ത്യു വെ​ണ്ണാ​യി​പ്പ​ള്ളി​ൽ, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, സ്പെ​ഷ​ൽ ക​ൺ​ഫ​സ​ർ ഫാ. ​ജോ​ർ​ജ് നി​ര​വ​ത്ത്, ദേ​വ​മാ​താ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​വ​ളം​മാ​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. 

ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള നാ​ലാ​മ​ത് കു​റ​വി​ല​ങ്ങാ​ട് ക​ൺ​വ​ൻ​ഷ​നു​ള്ള പ​ന്ത​ൽ നി​ർ​മാ​ണ​ത്തി​നാ​ണ് തു​ട​ക്ക​മാ​കു​ന്ന​ത്. പ​തി​ന​യ്യാ​യി​രം പേ​ർ​ക്ക് ഇ​രു​ന്ന് വ​ച​നം ശ്ര​വി​ക്കാ​നും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യും​വി​ധ​മു​ള്ള പ​ന്ത​ലാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു കു​റ​വി​ല​ങ്ങാ​ട് ക​ൺ​വ​ൻ​ഷ​നു​ക​ളി​ൽ പ​തി​നാ​യി​ര​ത്തോ​ളം പേ​ർ​ക്കി​രി​ക്കാ​വു​ന്ന പ​ന്ത​ലൊ​രു​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​ള​യ​ക്കെ​ടു​തി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് പ​ന്ത​ൽ നി​ർ​മാ​ണം ഉ​പേ​ക്ഷി​ച്ച് അ​തി​നു​വേ​ണ്ടി​വ​രു​മാ​യി​രു​ന്ന ചെ​ല​വ് പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​നു ന​ൽ​കി ഇ​ട​വ​ക മാ​തൃ​ക​യാ​യി​രു​ന്നു. ഇ​രി​പ്പി​ട​ങ്ങ​ൾ​ക്കൊ​പ്പം എ​ൽ​ഇ​ഡി വാ​ളു​ക​ള​ട​ക്കം പ​ന്ത​ലി​ൽ ക്ര​മീ​ക​രി​ക്കും. 

ക​ൺ​വ​ൻ​ഷ​ന്‍റെ​യും സം​ഗ​മ​ത്തി​ന്‍റെ​യും വി​ജ​യ​ത്തി​നാ​യി ആ​യി​രം വോ​ള​ന്‍റി​യ​ർ​മാ​ര​ട​ങ്ങു​ന്ന 20 ക​മ്മി​റ്റി​ക​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. സം​ഗ​മ​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഓ​ഗ​സ്റ്റ് ര​ണ്ടി​നു സ​മാ​പി​ക്കും. ഇ​ട​വ​ക ആ​തി​ഥ്യ​മ​രു​ളു​ന്ന വ​ച​ന​വി​രു​ന്നി​ൽ ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​നു​ള്ള പ്രാ​ർ​ഥ​നാ ഒ​രു​ക്ക​ങ്ങ​ളും സ​ജീ​വ​മാ​ണ്. പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ മ​ണി​ക്കൂ​റും അ​ഖ​ണ്ഡ ജ​പ​മാ​ല​യും അ​ഖ​ണ്ഡ ബൈ​ബി​ൾ പാ​രാ​യ​ണ​വും ആ​ത്മീ​യ ഒ​രു​ക്ക​ങ്ങ​ളി​ൽ​പ്പെ​ടും.