ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കുറവിലങ്ങാട് ദേവമാതാ കോളജിൽ 150 വൃക്ഷത്തൈകൾ നടും. കോളജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വൃക്ഷത്തൈ നടീൽ ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് പ്ലാവ് ജയൻ നിർവഹിക്കും.
തുടർന്ന് പ്രത്യേക ബോധവത്കരണ ക്ലാസും നടക്കും.
പ്രിൻസിപ്പൽ ഡോ. ജോജോ കെ. ജോസഫ്, ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ അസി.പ്രഫ. ആൽഫിൻ ചാക്കോ, പ്രസീദ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് വൃക്ഷത്തൈ നടീലും പരിപാലനവും നടക്കുന്നത്. കാമ്പസിലും പരിസരങ്ങളിലുമായി ഫലവൃക്ഷത്തൈകളും തണൽ മരങ്ങളുമടക്കമാണ് പരിപാലിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി ഇതിനോടകം അറുപത് മരങ്ങൾ നട്ടുകഴിഞ്ഞു. കാമ്പസിനെയാകെ പച്ചപ്പണിയിക്കുന്നതിലൂടെ പ്രകൃതി സംരക്ഷണത്തിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിടുന്നതായി ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ പറഞ്ഞു.
വാർത്ത കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇