സീറോ മലബാർ സഭയിലെ പ്രമുഖ തീർത്ഥാടന ദൈവാലയങ്ങളിലെ വൈദികരുടേയും കൈക്കാരന്മാരുടേയും സമ്മേളനം കാക്കനാട് സീറോ മലബാർ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്നു . കർദ്ദിനാൾ ജോർജ് ആലഞ്ചേരി പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സഭയിൽ കുറവിലങ്ങാട് പള്ളിക്കുള്ള പ്രാധാന്യത്തെക്കുറിച്ചും സ്ഥാനത്തെക്കുറിച്ചും ആദരണിയനായ ആർച്ച്പ്രീസ്റ്റ് റവ .ഡോ.ജോസഫ് തടത്തിച്ചനേക്കുറിച്ചും വളരെ വിശദമായി പിതാവ് സംസാരിച്ചു . സീറോ മലബാർ സഭയിലെ അൻപതോളം തീർത്ഥാടന ദൈവാലയങ്ങളിൽ നിന്നുള്ള പ്രധിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. മാർ. സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ , ആർച്ച്പ്രീസ്റ്റ് റവ .ഡോ.ജോസഫ് തടത്തിൽ എന്നിവർ പ്രസംഗിച്ചു.