നസ്രാണി മഹാസംഗമത്തിനുള്ള ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായുള്ള മരിയൻ കണ്വൻഷൻ 25 മുതൽ 29 വരെ നടക്കും. ദേവമാതാ കോളജ് മൈതാനത്തെ സെന്റ് തോമസ് നഗറിൽ എല്ലാ ദിവസവും വൈകുന്നേരം 3.30 നുള്ള ജപമാലയോടെ ആരംഭിക്കും. നാലിന് വിശുദ്ധ കുർബാന തുടർന്ന് വചനവിരുന്ന്.
പ്രശസ്ത വചന പ്രഘോഷകൻ ഫാ. ദാനിയേൽ പൂവണ്ണത്തിൽ കണ്‍വൻഷനു നേതൃത്വം നൽകും. കണ്വൻഷൻ 25 ന് 5.30 ന് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. കണ്‍വൻഷനു ശേഷം വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.