ബൈ​​ബി​​ൾ പാ​​രാ​​യ​​ണ​​ത്തി​​ൽ പു​​തു​​ച​​രി​​ത്ര​​മെ​​ഴു​​തി കു​​റ​​വി​​ല​​ങ്ങാ​​ട്

Spread the love

അ​​ര​​മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ സ​​ന്പൂ​​ർ​​ണ ബൈ​​ബി​​ൾ പൂ​​ർ​​ണ​​മാ​​യി വാ​​യി​​ച്ച് കു​​റ​​വി​​ല​​ങ്ങാ​​ട് പു​​തി​​യ ച​​രി​​ത്ര​​മെ​​ഴു​​തി. ക്രൈ​​സ്ത​​വ സ​​ഭാ ച​​രി​​ത്ര​​ത്തി​​ൽ​​ത​​ന്നെ പു​​ത്ത​​ൻ അ​​ധ്യാ​​യം ര​​ചി​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ​​ത്തി​​ന്‍റെ ആ​​ത്മീ​​യ ഒ​​രു​​ക്ക​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് ബൈ​​ബി​​ൾ പാ​​രാ​​യ​​ണം ന​​ട​​ത്തി​​യ​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി സ​​ന്ധ്യാ​​പ്രാ​​ർ​​ഥ​​ന​​യെ തു​​ട​​ർ​​ന്ന് എ​​ട്ടി​​നാ​​ണ് ഇ​​ട​​വ​​ക​​യി​​ലെ 3100 വീ​​ടു​​ക​​ളും ഒ​​രേ സ​​മ​​യ​​ത്ത് ബൈ​​ബി​​ൾ വാ​​യി​​ച്ച് ച​​രി​​ത്രം കു​​റി​​ച്ച​​ത്.
ഇ​​ട​​വ​​ക​​യി​​ലെ ഓ​​രോ കു​​ടും​​ബ​​ത്തി​​നും നി​​ശ്ചി​​ത അ​​ധ്യാ​​യം വീ​​തം മു​​ൻ​​കൂ​​ട്ടി ന​​ൽ​​കി​​യാ​​ണ് പാ​​രാ​​യ​​ണം ക്ര​​മീ​​ക​​രി​​ച്ച​​ത്. കു​​ടും​​ബ​​കൂ​​ട്ടാ​​യ്മ യൂ​​ണി​​റ്റു​​ക​​ളാ​​ണ് ബൈ​​ബി​​ൾ പാ​​രാ​​യ​​ണ​​ത്തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ന​​ട​​ത്തി​​യ​​ത്. ഇ​​ട​​വ​​ക​​യി​​ലെ 81 കു​​ടും​​ബ​​കൂ​​ട്ടാ​​യ്മ​​ക​​ൾ​​ക്കും 17 അ​​ധ്യാ​​യം വീ​​തം നി​​ശ്ച​​യി​​ച്ച് ന​​ൽ​​കി​​യാ​​ണ് സ​​ന്പൂ​​ർ​​ണ പാ​​രാ​​യ​​ണം ഉ​​റ​​പ്പാ​​ക്കി​​യ​​ത്. ഓ​​രോ കൂ​​ട്ടാ​​യ്മ​​യി​​ലും 17 നു ​​മു​​ക​​ളി​​ൽ വീ​​ടു​​ക​​ളു​​ള്ള​​തി​​നാ​​ൽ ഒ​​രേ അ​​ധ്യാ​​യം ത​​ന്നെ ആ​​വ​​ർ​​ത്തി​​ക്കാ​​നും അ​​വ​​സ​​രം ന​​ൽ​​കി. 
സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​ന് ന​​ട​​ക്കു​​ന്ന ന​​സ്രാ​​ണി മ​​ഹാ​​സം​​ഗ​​മ​​ത്തി​​ന്‍റെ വി​​ജ​​യ​​ത്തി​​നാ​​യി വി​​പു​​ല​​മാ​​യ ആ​​ത്മീ​​യ ഒ​​രു​​ക്ക​​ങ്ങ​​ളാ​​ണ് ഇ​​ട​​വ​​ക​​യി​​ൽ ന​​ട​​ന്നു​​വ​​രു​​ന്ന​​ത്. ഒ​​രു​​ക്ക​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി 25 മു​​ത​​ൽ 29 വ​​രെ തീ​​യ​​തി​​ക​​ളി​​ൽ ഫാ. ​​ദാ​​നി​​യേ​​ൽ പൂ​​വ​​ണ്ണ​​ത്തി​​ൽ ന​​യി​​ക്കു​​ന്ന മ​​രി​​യ​​ൻ ക​​ണ്‍​വ​​ൻ​​ഷ​​ൻ ന​​ട​​ക്കും.