ഒരുക്കങ്ങളെല്ലാം പൂർണം. ഇന്നു ചരിത്രനിമിഷം. ഒന്നര വർഷത്തോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഇന്നു കുറിക്കപ്പെടുന്ന ചരിത്രത്തിനായി നാടും വീടും കുറവിലങ്ങാട് ദേവാലയവും ഒരുങ്ങിക്കഴിഞ്ഞു.
നാടാകെ അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. കൊടികളാൽ വീഥികൾ വർണാഭമായിക്കഴിഞ്ഞു. ഇന്ന് ഉച്ചയോടെ സംഗമവേദിയുണരും. തുടർന്ന് സഭൈക്യത്തിന്റെ കാഹളത്തിൽ സമ്മേളനം. 1.30ന് സമ്മേളനത്തിനു മുന്നോടിയായുള്ള പരിപാടികൾ ആരംഭിക്കും. 2.30ന് സമ്മേളനം ആരംഭിക്കും.
പാർക്കിംഗിനു വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. സർക്കാർതലത്തിലും ക്രമീകരണമുണ്ട്.