കരുതലും സ്നേഹവും നൽകുന്നവരാകണം ക്രിസ്തുശിഷ്യരെന്ന് കാഞ്ഞിരപ്പ ള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ എട്ടുനോന്പാചരണത്തിന്റെ ഭാഗാമായി വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
മറ്റുള്ളവരുടെ ദുഃഖം തന്റെ ദുഃഖമായി കാണാനാകണം. ദൈവിക നിയോഗങ്ങൾക്കുള്ള ഉത്തരമാണ് വിശുദ്ധി. ദൈവഹിതത്തിന് സ്വയം സമർപ്പിച്ച ദൈവമാതാവിന്റെ മാതൃക പിന്തുടരണം. മാതാവ് നൽകിയ ഉത്തരം സമർപ്പണമായിരുന്നുവെന്നും മാർ പുളിക്കൽ പറഞ്ഞു. അസി.വികാരിമാരായ ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പിള്ളി എന്നിവർ സഹകാർമികരായി.
നോന്പാചരണത്തിന്റെ മൂന്നാംദിനമായ ഇന്ന് അഞ്ചിന് ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.