ചാ​ല​ക ശ​ക്തി​യേ​കാ​ൻ ക​ഴി​യ​ണം: മാ​ർ ക്ലീ​മി​സ് ബാ​വ

Spread the love

കൂ​ന​ൻ കു​രി​ശു സ​ത്യ​ത്തി​ലെ ര​ക്ഷ​യു​ടെ അ​ട​യാ​ള​മാ​യ കു​രി​ശു ചാ​ഞ്ഞുപോ​യെ​ങ്കി​ൽ അ​തി​നെ ഉ​യ​ർ​ത്തി പി​ടി​ക്കു​ന്ന​താ​ണ് ന​സ്രാ​ണി സം​ഗമ​മെ​ന്ന്് സീ​റോ മ​ല​ങ്ക​ര സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ ബ​സോ​ലി​യോ​സ് മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ. 

കു​റ​വ​ലി​ങ്ങാ​ട് ന​സ്രാ​ണി സം​ഗ​മ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ. കി​ഴ​ക്കി​ന്‍റെ വെ​ളി​ച്ച​മാ​ണ് കു​റ​വി​ല​ങ്ങാ​ട്.

പാ​വ​പ്പെ​ട്ട​വ​രെ ക​രു​തു​ന്ന ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​യ്ക്ക് ചാ​ല​ക ശ​ക്തി​യേ​കാ​ൻ ന​സ്രാ​ണി സം​ഗ​മ​ത്തി​നു ക​ഴി​യ​ണ​മെ​ന്നും ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു. സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യും ഐ​ക്യ​വും ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു.