കൂനൻ കുരിശു സത്യത്തിലെ രക്ഷയുടെ അടയാളമായ കുരിശു ചാഞ്ഞുപോയെങ്കിൽ അതിനെ ഉയർത്തി പിടിക്കുന്നതാണ് നസ്രാണി സംഗമമെന്ന്് സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ബസോലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ.
കുറവലിങ്ങാട് നസ്രാണി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ. കിഴക്കിന്റെ വെളിച്ചമാണ് കുറവിലങ്ങാട്.
പാവപ്പെട്ടവരെ കരുതുന്ന ക്രൈസ്തവ ശുശ്രൂഷയ്ക്ക് ചാലക ശക്തിയേകാൻ നസ്രാണി സംഗമത്തിനു കഴിയണമെന്നും കർദിനാൾ പറഞ്ഞു. സഭകളുടെ കൂട്ടായ്മയും ഐക്യവും ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കർദിനാൾ പറഞ്ഞു.