സം​ഘ​ശ​ക്തി​യ​റി​യി​ച്ച് സം​ഘ​ട​നാദി​നം; ഇ​ന്ന് വാ​ഹ​ന​സ​മ​ർ​പ്പ​ണ​ദി​നം

Spread the love

സം​ഘ​ശ​ക്തി​യ​റി​യി​ച്ച് സം​ഘ​ട​നാ​ദി​നാ​ച​ര​ണം ന​ട​ത്തി. എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ദി​നാ​ച​ര​ണ​ത്തി​ൽ ഓ​രോ സം​ഘ​ട​നാം​ഗ​ങ്ങ​ളും മ​ത്സ​ര​ബു​ദ്ധി​യോ​ടും തീ​ക്ഷ്ണ​ത​യോ​ടും പ​ങ്കെ​ടു​ത്തു. മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി ഭ​വ​നി​ൽ സം​ഗ​മി​ച്ച സം​ഘ​ട​നാം​ഗ​ങ്ങ​ൾ റാ​ലി​യാ​യി ദേ​വാ​ല​യ​ത്തി​ലെ​ത്തി. ഓ​രോ അം​ഗ​വും അ​വ​രു​ടെ കൊ​ടി​ക്കീ​ഴി​ലാ​യി​രു​ന്നു പ​ങ്കു​ചേ​ർ​ന്ന​ത്. സീ​നി​യ​ർ അ​സി. വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ റാ​ലി ഫ്ളാഗ് ഓ​ഫ് ചെ​യ്ത് സ​ന്ദേ​ശം ന​ൽ​കി. 
സം​ഘ​ട​നാം​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി. അ​സി.​വി​കാ​രി ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സം​ഘ​ട​ന​ക​ളു​ടെ പ​താ​ക​ക​ൾ ആ​ശീ​ർ​വ​ദി​ച്ച് അ​ടു​ത്ത​വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ അ​നു​ഗ്ര​ഹ​വും പ്രാ​ർ​ഥി​ച്ചാ​ണ് ദി​നാ​ച​ര​ണം സ​മാ​പി​ച്ച​ത്. 
നോ​ന്പി​ന്‍റെ മൂ​ന്നാം​ദി​ന​മാ​യ ഇ​ന്ന് വാ​ഹ​ന​സ​മ​ർ​പ്പ​ണ ദി​ന​മാ​ണ്. 4.15ന് ​വാ​ഹ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച് പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ക്കും. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നാ​ളെ കു​ടും​ബ​കൂ​ട്ടാ​യ്മ ദി​നാ​ച​ര​ണം ന​ട​ത്തും.