വാ​ഹ​ന​ങ്ങ​ൾ മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ൽ സ​മ​ർ​പ്പി​ച്ച് നോ​ന്പി​ന്‍റെ മൂ​ന്നാം​ദി​നം

Spread the love

എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ മൂ​ന്നാ​ദി​ന​ത്തി​ൽ വി​ശ്വാ​സ​സ​മൂ​ഹം വാ​ഹ​ന​ങ്ങ​ൾ മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ൽ സ​മ​ർ​പ്പി​ച്ചു. യാ​ത്ര​ക​ൾ അ​പ​ക​ട​ര​ഹി​ത​മാ​കാ​നും സു​ര​ക്ഷി​ത​മാ​കാ​നു​മാ​യാ​ണ് നോ​ന്പി​ന്‍റെ ഒ​രു​ദി​നം വാ​ഹ​ന​സ​മ​ർ​പ്പ​ണം ന​ട​ത്തു​ന്ന​ത്. നോ​ന്പി​ന്‍റെ ഓ​രോ​ദി​ന​ങ്ങ​ളും പ്ര​ത്യേ​ക ദി​നാ​ച​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി എ​ത്തി​യ​തോ​ടെ പാ​ർ​ക്കിം​ഗ് മൈ​താ​നം നി​റ​ഞ്ഞു​ക​വി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി. മാ​ർ​ത്തോ​മാ ന​സ്രാ​ണി ഭ​വ​ന് സ​മീ​പ​ത്തെ പാ​ർ​ക്കിം​ഗ് മൈ​താ​നം നി​റ​ഞ്ഞ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ പ​ള്ളി​മേ​ട​യു​ടെ സ​മീ​പ​മു​ള്ള ഗ്രൗ​ണ്ടി​ലേ​ക്കും വാ​ഹ​ന​ങ്ങ​ൾ എ​ത്തി. 
യാ​ത്ര​ക്കാ​രെ മു​ത്തി​യ​മ്മ​യ്ക്ക് സ​മ​ർ​പ്പി​ച്ച് പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തി. വാ​ഹ​ന​ങ്ങ​ളെ​ല്ലാം വെ​ഞ്ച​രി​ച്ച് മു​ത്തി​യ​മ്മ​യു​ടെ ചി​ത്ര​മു​ള്ള സ്റ്റി​ക്ക​ർ പ​തി​ച്ചു. 
ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സീ​നി​യ​ർ അ​സി.​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, അ​സി.​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, ദേ​വ​മാ​താ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ എ​ന്നി​വ​ർ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. 
ചി​ക്കാ​ഗോ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി. കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ നാ​മം ഓ​രോ വി​ശ്വാ​സി​യു​ടെ ഹൃ​ദ​യ​ത്തി​ൽ എ​ഴു​ത​പ്പെ​ട്ടി​ട്ടു​ള്ള​താ​ണെ​ന്ന് മാ​ർ അ​ങ്ങാ​ടി​യ​ത്ത് പ​റ​ഞ്ഞു. ഇ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി. നാ​ളെ തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഇ​ന്ന് കു​ടും​ബ​കൂ​ട്ടാ​യ്മ ദി​ന​മാ​യും നാ​ളെ സ​മ​ർ​പ്പ​ണ​ദി​ന​മാ​യും ആ​ച​രി​ക്കും.