ദേ​വ​മാ​താ കോ​ള​ജി​ൽ സ്വാ​ശ്ര​യ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ഇ​ന്ന്

Spread the love

ദേ​വ​മാ​താ കോ​ള​ജ് സ്വാ​ശ്ര​യ​വി​ഭാ​ഗം പ്രോ​ഗ്രാ​മു​ക​ൾ​ക്കാ​യി നി​ർ​മി​ച്ച ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. ഭാ​ര​ത​സ​ഭാ​ച​രി​ത്ര​ത്തി​ൽ​ത​ന്നെ ഇ​ടം​നേ​ടി കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ സ്മാ​ര​ക​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന മ​ന്ദി​രം ഇ​ന്ന് മൂ​ന്നി​നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നാ​ടി​നു​മാ​യി സ​മ​ർ​പ്പി​ക്കു​ക. ഇ​ന്ന് മൂ​ന്നി​ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് കെ​ട്ടി​ടം ആ​ശീ​ർ​വ​ദി​ക്കും. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സീ​നി​യ​ർ അ​സി. വി​കാ​രി​യും കോ​ള​ജ് ബ​ർ​സാ​റു​മാ​യ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ, അ​സി.​വി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, അ​സി.​പ്ര​ഫ. ഫാ. ​മാ​ത്യു എ​ണ്ണ​യ്ക്കാ​പ്പി​ള്ളി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും.
18,000 അ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് മൂ​ന്ന് നി​ല​ക​ളി​ലാ​യി കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ക്ലാ​സ് മു​റി​ക​ൾ​ക്കൊ​പ്പം ഇ-​ലേ​ണിം​ഗ് സൗ​ക​ര്യം ഉ​റ​പ്പാ​ക്കി ബൃ​ഹത്താ​യ കം​പ്യൂ​ട്ട​ർ ലാ​ബും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​വി​ധ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലാ​ബും പു​തി​യ ബ്ലോ​ക്കി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. മൂ​ന്ന് കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
ബി​രു​ദ​ത​ല​ത്തി​ൽ ബി​എ ത്രീ​മെ​യി​ൻ, ബി​കോം -ടാ​ക്സേ​ഷ​ൻ, ബി​കോം കോ-​ഓ​പ​റേ​ഷ​ൻ, ബി​രു​ദാ​ന​ന്ത​ര ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി എ​ന്നീ കോ​ഴ്സു​ക​ളും സ്വാ​ശ്ര​യ​മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്നു. സ്വാ​ശ്ര​യ ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ജോ കെ. ​ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ, ബ​ർ​സാ​ർ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.