പു​ഴു​ക്കു​നേ​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​റ​വാ​ട് പ​ള്ളി​യി​ൽ ആ​യി​ര​ങ്ങ​ൾ

Spread the love

 അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ദീ​പ്ത​സ്മ​ര​ണ​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ൽ പു​ഴു​ക്കു​നേ​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​യി​ര​ങ്ങ​ൾ. മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​റ​വാ​ട് പ​ള്ളി​യി​ൽ പു​ഴു​ക്കു​നേ​ർ​ച്ച ഒ​രു​ക്കി​യ​ത്. തി​രു​നാ​ളി​ന് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യം ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ കൊ​ടി​യേ​റ്റി. സീ​നി​യ​ർ അ​സി.​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, അ​സി.​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. കാ​ളി​കാ​വ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​വി​കാ​രി ഫാ. ​ജ​യിം​സ് വെ​ട്ടു​ക​ല്ലേ​ൽ തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി. കു​ര്യം ക​പ്പേ​ള​യി​ലേ​ക്ക് ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ൽ വി​ശ്വാ​സി​ക​ളു​ടെ സ​ജീ​വ​സാ​ന്നി​ധ്യം നി​റ​ഞ്ഞു​നി​ന്നു. തു​ട​ർ​ന്ന് ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ നേ​ർ​ച്ച ആ​ശീ​ർ​വ​ദി​ച്ചു.


ഇ​ന്ന് രാ​വി​ലെ 6.30 ന് ​കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യം സീ​നി​യ​ർ അ​സി.​വി​കാ​രി ഫാ.​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.